മഹാരാഷ്ട്ര മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഏക്നാഥ് ഷിന്ദേയേക്ക് സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ വിജയം. സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. യുടെ രാഹുല്‍ നര്‍വേക്കര്‍ വിജയിച്ചു. വിമത ശിവസേന എംഎല്‍എമാരുടേതടക്കം 164 വോട്ടുകളാണ് നര്‍വേക്കര്‍ക്ക് ലഭിച്ചത്. മഹാവികാസ് അഘാഡി സ്ഥാനാര്‍ഥിയായ ഉദ്ധവ് താക്കറെ ശിവസേനയിലെ രാജന്‍ സാല്‍വിയെയാണ് പരാജയപ്പെടുത്തിയത്. രാജന്‍ സാല്‍വിക്ക് 107 വോട്ടുകള്‍ ലഭിച്ചു.
വിമത നീക്കത്തിന് ശേഷം ശിവസേനയിലെ ഔദ്യോഗിക-വിമത എംഎല്‍എമാര്‍ ആദ്യമായിട്ടാണ് നേര്‍ക്കുനേര്‍ വരുന്നത്. നാളെ നടക്കുന്ന വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായുള്ള സെമിഫൈനല്‍ പോരാട്ടമായിട്ടാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പിനെ കണ്ടിരുന്നത്.
നേരത്തെ മഹാവികാസ് അഘാഡി സഖ്യത്തിനൊപ്പം നിന്നിരുന്ന സമാജ് വാദി പാര്‍ട്ടിയുടെ രണ്ട് എംഎല്‍എമാര്‍ ബിജെപി സ്ഥാനാര്‍ഥിക്കെതിരായ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. സ്ഥാനമൊഴിയുന്നതിന് തൊട്ടുമുമ്പ് ഔറംഗാബാദിന്റെ പേര് മറ്റിയ ഉദ്ധവ് താക്കറെയുടെ നടപടിക്കെതിരെ എസ്പി പ്രതിഷേധം അറിയിച്ചിരുന്നു.