Home News ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗം ഇന്ന് ആരംഭിക്കും

ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗം ഇന്ന് ആരംഭിക്കും

77
0

ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തിന് ഹൈദരാബാദില്‍ തുടക്കമാകും. രാജ്യത്തിന്റെ സാമ്പത്തിക വിദേശ നയങ്ങളും പ്രമേയമായി വന്നേക്കും. ഒപ്പം കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യവും യോഗത്തിനുണ്ട്.

പ്രവര്‍ത്തകരെ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ഒരുക്കുക എന്നതും യോഗത്തിന്റെ ലക്ഷ്യമാണ്. യോഗത്തിന് മുമ്പായി മുതിര്‍ന്ന നേതാക്കള്‍ തെലങ്കാനയിലും കര്‍ണാടകയിലും എത്തി പ്രചാരണത്തിന് തുടക്കമിട്ടിരുന്നു.

തെരെഞ്ഞെടുപ്പുകള്‍ക്ക് പുറമെ കുടുംബ ഭരണം നടത്തുന്ന രാഷ്ട്രീയ കക്ഷികളെ താഴെയിറക്കാനുള്ള പ്രഖ്യാപനവും യോഗത്തില്‍ ഉണ്ടാകും. 2024ലെ ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയില്‍ നിന്നും കൂടുതല്‍ സീറ്റ് ഉറപ്പാക്കുന്നതിനുള്ള കര്‍മ്മപദ്ധതികള്‍ യോഗത്തില്‍ ആവിഷ്‌കരിക്കും.

Previous articleഒന്നര വയസ്സുകാരിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ചു; പിതാവ് പിടിയില്‍
Next articleസ്വര്‍ണക്കടത്ത് കേസ്; സ്വപ്‌നയുടെ ഐഫോണ്‍ പരിശോധനയ്ക്ക് വിധേയമാക്കും