Home News ജാതി സെന്‍സസുമായി ബിഹാര്‍ സര്‍ക്കാര്‍ മുന്നോട്ടേക്ക്; എതിര്‍പ്പുമായി ബിജെപി

ജാതി സെന്‍സസുമായി ബിഹാര്‍ സര്‍ക്കാര്‍ മുന്നോട്ടേക്ക്; എതിര്‍പ്പുമായി ബിജെപി

118
0

ബിജെപിയുടെ എതിര്‍പ്പ് മറികടന്ന് ജാതി സെന്‍സസുമായി മുന്നോട്ട് പോകാന്‍ ബിഹാര്‍ സര്‍ക്കാരിന്റെ തീരുമാനം. സര്‍വകക്ഷി യോഗം ചേര്‍ന്ന ശേഷം വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഇക്കാര്യം അറിയിച്ചത്.  തേജസ്വി യാദവും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

1931 നു ശേഷം രാജ്യത്ത് ഇതുവരെ ജാതി തിരിച്ചുള്ള സെന്‍സസ് നടന്നിട്ടില്ല. അതിനുശേഷം ആദ്യമായാണ് ഇത്തരത്തില്‍ ഒരു സെന്‍സസ് നടക്കാന്‍ പോകുന്നത്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരില്‍ കണ്ട് ഇതേ ആവശ്യം നേതാക്കള്‍ ഉന്നയിച്ചിരുന്നു. പക്ഷേ കേന്ദ്രസര്‍ക്കാര്‍ ജാതി സെന്‍സസ് തീരുമാനത്തോട് വഴങ്ങിയിരുന്നില്ല.

ജാതി അടിസ്ഥാനമാക്കിയുള്ള സര്‍വെയാണ് നടത്തുകയെന്നും , സെന്‍സസ് അല്ലെന്നുമാണ് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് പറയുനന്ത്. കേന്ദ്രസര്‍ക്കാരാണ് സര്‍വ്വേക്ക് ധനസഹായം നല്‍കേണ്ടത്. അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഇതു സംബന്ധിച്ച് ബില്‍ വയ്ക്കും. നവംബറില്‍ നടപടികള്‍ തുടങ്ങുമെന്നും തേജസ്വി യാദവ് പറഞ്ഞു.

Previous articleരാജ്യത്ത് 24 മണിക്കൂറിനിടെ 2745 കൊവിഡ് കേസുകള്‍; കേരളത്തില്‍ ഇന്ന് 1370 പേര്‍ക്ക് രോഗം
Next articleകാട്ടുപന്നിവേട്ടക്കിടെ യുവാവ് വെടിയേറ്റുമരിച്ച സംഭവം; മൂന്നു പേര്‍കൂടി പിടിയില്‍