Home News ബിഹാറിൽ മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു; നിതീഷ് കുമാറിന് ആഭ്യന്തരം, ആർജെഡിക്ക് 16 മന്ത്രിമാർ

ബിഹാറിൽ മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു; നിതീഷ് കുമാറിന് ആഭ്യന്തരം, ആർജെഡിക്ക് 16 മന്ത്രിമാർ

38
0

നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ ബിഹാറിൽ മന്ത്രിസഭ വികസിപ്പിച്ചു. ആർജെഡിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷവുമായി ചേർന്നാണ് പുതിയ മന്ത്രിസഭ രൂപീകരിച്ചത്. ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെ സഹോദരൻ തേജ് പ്രതാപ് യാദവുൾപ്പെടെ 31 പുതിയ മന്ത്രിമാർ സത്യപ്രതിഞ്ജ ചെയ്തു. ആർജെഡിക്കാണ് മുൻതൂക്കം. 16 സീറ്റാണ് ഇവർക്ക് ലഭിച്ചത്.

ജനതാദൾ യുണൈറ്റഡ് 11 സീറ്റ് നിലനിർത്തി. കോൺഗ്രസിലെ രണ്ടും ഹിന്ദുസ്ഥാൻ അവാം മോർച്ചയുടെ ഒരാളും കൂടാതെ ഒരു സ്വതന്ത്രനുമാണ് സത്യപ്രതിഞ്ജ ചെയ്തത്. മുഖ്യമന്ത്രി നീതിഷ് കുമാറിന്റെയും ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെയും പ്രതിഞ്ജ ആഗസ്റ്റ് പത്തിന് തന്നെ നടന്നിരുന്നു.

Previous articleകൃഷിയിടത്തിൽ കയറി; വയനാട്ടിൽ ആദിവാസി കോളനിയിലെ കുട്ടികൾക്ക് ക്രൂരമർദ്ദനം
Next articleആയിരം കോടിയുടെ മയക്കുമരുന്നുമായി ഏഴ് പേർ അറസ്റ്റിൽ