Home News ഇത് ആദ്യമായല്ല, 2015ല്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ നിന്ന് റാവത്ത് രക്ഷപ്പെട്ടത് തലനാരിഴക്ക്

ഇത് ആദ്യമായല്ല, 2015ല്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ നിന്ന് റാവത്ത് രക്ഷപ്പെട്ടത് തലനാരിഴക്ക്

144
0

സംയുക്ത സേന മേധാവി ബിപിന്‍ റാവത്ത് അപകടത്തില്‍ പെടുന്നത് ഇത് രണ്ടാം തവണ. 2015 ല്‍ നാഗാലാന്‍ഡിലെ ദിമാപൂരില്‍ ലെഫ്റ്റനന്റ് ജനറല്‍ ആയിരിക്കെ നടന്ന ചോപ്പര്‍ അപകടത്തില്‍ നിന്ന് റാവത്ത് രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.

അന്ന് അദ്ദേഹം നിസ്സാര പരിക്കുകളോടെ രക്ഷപ്പെടുകയാണുണ്ടായത്. ടേക്ക് ഓഫ് ചെയ്ത് 20 മീറ്റര്‍ മാത്രം ഉയരത്തില്‍ വച്ചായിരുന്നു അപകടം എന്നതാണ് അന്ന് അദ്ദേഹത്തിന് തുണയായത്.

ലാന്‍ഡിങ്ങിന് 10 കിലോമീറ്റര്‍ മാത്രം അകലെവച്ചാണ് ഇന്ന് നീലഗിരിയില്‍ അപകടം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. തകര്‍ന്നയുടന്‍ ഹെലികോപ്റ്റര്‍ കത്തിയമര്‍ന്നു. ഏകദേശം ഒന്നരമണിക്കൂറോളം സമയമെടുത്താണ് തീ അണയ്ക്കാന്‍ കഴിഞ്ഞതെന്നുമാണ് പ്രദേശവാസികളെ ഉദ്ധരിച്ച് വിവിധ പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്

മൂന്ന് സേനാവിഭാഗങ്ങളുടെയും തലവനായി 2020 മാര്‍ച്ചിലാണ് ബിപിന്‍ റാവത്ത് നിയമിതനാകുന്നത്. വിരമിക്കുന്നതിന് ഒരു ദിവസം മുമ്പ് ജനറല്‍ ബിപിന്‍ റാവത്ത് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് സ്ഥാനം സ്വീകരിച്ചത്. ഇന്ത്യന്‍ സായുധ സേനയുടെ മേല്‍നോട്ടം വഹിക്കുകയും സര്‍ക്കാരിന്റെ സൈനിക ഉപദേശകനായി പ്രവര്‍ത്തിക്കുകയുമാണ് അദ്ദേഹത്തിന്റെ പ്രധാന ചുമതല.

 

 

Previous articleഅറുപതാം വിമോചന ദിനം: പ്രധാനമന്ത്രി ഡിസംബർ 19 ന് ഗോവ സന്ദർശിക്കും
Next articleസെൻസെക്‌സ് 58,650ലും നിഫ്റ്റി 17,470ലും ക്ലോസ് ചെയ്തു