Home News ആദ്യമേ വിധിയെഴുതി വച്ചൂ, ഇപ്പോള്‍ നടക്കുന്നത് നാടകം; നടിയെ ആക്രമിച്ച കേസില്‍ കോടതിയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

ആദ്യമേ വിധിയെഴുതി വച്ചൂ, ഇപ്പോള്‍ നടക്കുന്നത് നാടകം; നടിയെ ആക്രമിച്ച കേസില്‍ കോടതിയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

133
0

നടിയെ ആക്രമിച്ച കേസില്‍ വിചാരണാകോടതിക്കെതിരെ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ കോടതിയില്‍ നടക്കുന്നത് നാടകമാണെന്ന് ഭാഗ്യലക്ഷ്മി വിമര്‍ശിച്ചു. കോടതികളില്‍ ആദ്യമേ വിധിയെഴുതി വച്ചൂ. ഇനി പ്രഖ്യാപിക്കേണ്ട ദിവസം മാത്രമേയുള്ളൂ.

ഹര്‍ജികളുമായി ചെല്ലുമ്പോള്‍ പ്രോസിക്യൂട്ടര്‍മാര്‍ അനുഭവിക്കുന്നത് വലിയ അപമാനമാണ്. എന്താണ് പ്രോസിക്യൂട്ടര്‍മാര്‍ മാറാന്‍ കാരണമെന്ന് കോടതി ചോദിക്കുന്നില്ല. നീതി വളരെ വിദൂരതയിലാണെന്നും ഉന്നതനോടൊരു നീതി, സാധാരണക്കാരനോട് ഒരു നീതി എന്നതാണ് സമീപനമെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി.

നമ്മുടെ നാട്ടില്‍ പണമുള്ളവന് മാത്രമേ കോടതികളിലേക്ക് പോകാനാകൂ. പണമുണ്ടെങ്കില്‍ എത്ര സാക്ഷികളെ വേണമെങ്കിലും സ്വാധീനിക്കുകയോ ഏതറ്റം വരെയും പോകുകയുമാകാം. പാവപ്പെട്ടവര്‍ ഇതെല്ലാം കണ്ടും കേട്ടും സഹിക്കണമെന്ന് വിളിച്ചുപറയുകയാണ് കോടതികള്‍. എല്ലാവരും അതിജീവതയ്ക്ക് പിന്തുണയുമായി കൂടെയുണ്ട്. തെറ്റ് ചെയ്തില്ലെങ്കില്‍ എന്തിനാണ് കേസ് നീട്ടിക്കൊണ്ടുപോവുന്നതില്‍ പേടിക്കുന്നതെന്നും ഭാഗ്യലക്ഷ്മി ചോദിച്ചു.

 

Previous articleഅജിത് പെഗാസസിന്റെ പുതിയ ചിത്രം; ‘ആഗസ്റ്റ് 27’ന്റെ ഔദ്യോഗിക പോസ്റ്റര്‍ പുറത്തിറക്കി
Next articleഭരണകൂടം പൊട്ടന്‍കളിക്കരുത്, അഞ്ച് വര്‍ഷമായി എന്താണ് ഇവിടെ നടക്കുന്നത്; നടി ആക്രമിക്കപ്പെട്ട കേസില്‍ സര്‍ക്കാരിനെതിരെ സാറാ ജോസഫ്