Home News സഭയ്ക്ക് അപകീര്‍ത്തിയുണ്ടാക്കി; സ്വപ്നക്കും ഷാജ് കിരണിനുമെതിരെ ഹര്‍ജിയുമായി ബിലീവേഴ്‌സ് ചര്‍ച്ച്

സഭയ്ക്ക് അപകീര്‍ത്തിയുണ്ടാക്കി; സ്വപ്നക്കും ഷാജ് കിരണിനുമെതിരെ ഹര്‍ജിയുമായി ബിലീവേഴ്‌സ് ചര്‍ച്ച്

175
0

സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ വിവാദ വെളിപ്പെടുത്തലുകള്‍ നടത്തിയ ഷാജ് കിരണ്‍, സ്വപ്ന സുരേഷ് എന്നിവര്‍ക്കെതിരെ ഹര്‍ജിയുമായി ബിലീവേഴ്‌സ് ചര്‍ച്ച്. മാനനഷ്ടം, ക്രിമിനല്‍ ഗൂഢാലോചന എന്നിവ ആരോപിച്ച് ബിലീവേഴ്‌സ് ചര്‍ച്ച് തിരുവല്ല കോടതിയില്‍ ഹരജി നല്‍കി.

ഇരുവരുടെയും മൊഴികള്‍ സഭയ്ക്ക് അപകീര്‍ത്തിയുണ്ടാക്കിയെന്നാണ് പരാതി. ആശുപത്രികള്‍, സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള സഭയുടെ സന്നദ്ധ സാമൂഹിക സേവനപ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നതാണ് ഞങ്ങളുടെ ഉത്തരവാദിത്വം.

അല്ലാതെ, ഏതെങ്കിലും വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ പണ ഇടപാടുകള്‍ നടത്തുക എന്നതല്ല. ഷാജ് കിരണ്‍ എന്ന വ്യക്തിയെ ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ മാത്രമാണ് ഞങ്ങള്‍ക്ക് പരിചയമുള്ളത്. അതിനപ്പുറത്തേക്ക് യാതൊരു ബന്ധവുമില്ലെന്നാണ് ബിലീവേഴ്സ് ചര്‍ച്ച് സഭാ പ്രതിനിധി ഫാ. സിജോ ജോസ് പറയുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്റേയും കോടിയേരി ബാലകൃഷ്ണന്റെയും ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നത് ബിലീവേഴ്‌സ് ചര്‍ച്ചാണെന്ന് സ്വപ്ന പുറത്തുവിട്ട ഷാജ് കിരണിന്റെ ശബ്ദരേഖയില്‍ ഉണ്ടായിരുന്നു.

 

 

Previous articleപൊതുവിദ്യാഭ്യാസ വകുപ്പില്‍ ഫയലുകള്‍ കെട്ടികിടക്കാന്‍ അനുവദിക്കില്ല; മന്ത്രി വി ശിവന്‍കുട്ടി
Next articleമുഖ്യമന്ത്രിക്കെതിരെ വിമാനത്തിലും പ്രതിഷേധം; പ്രതിഷേധക്കാരെ തള്ളിമാറ്റി ഇ.പി ജയരാജന്‍