Home News ജമ്മു കശ്മീരില്‍ ഭീകരാക്രമണം; ബാങ്ക് മാനേജറെ ഭീകരര്‍ വെടിവെച്ചു കൊന്നു

ജമ്മു കശ്മീരില്‍ ഭീകരാക്രമണം; ബാങ്ക് മാനേജറെ ഭീകരര്‍ വെടിവെച്ചു കൊന്നു

146
0

ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. കുല്‍ഗാമില്‍ ബാങ്ക് മാനേജരെ ഭീകരര്‍ വെടിവച്ചു കൊന്നു. ഇലാഹി ദേഹതി ബാങ്ക് മാനേജറായ രാജസ്ഥാന്‍ സ്വദേശി വിജയ്കുമാറാണ് കൊല്ലപ്പെട്ടത്.

ഭീകരാക്രമണത്തില്‍ പരിക്കേറ്റ് വിജയ് കുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒരു മാസത്തിനിടെ കശ്മീരില്‍ ഭീകരര്‍ കൊലപ്പെടുത്തുന്ന നാലാമത്തെ പ്രദേശവാസിയാണ് വിജയകുമാര്‍. ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇയാള്‍ ജോലിയില്‍ പ്രവേശിച്ചത്. രാവിലെയോടെ ബാങ്കില്‍ അതിക്രമിച്ച് കടന്ന ഭീകരര്‍ വിജയ്കുമാറിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

കുല്‍ഗാം സ്വദേശിനി രജനി ഭല്ല എന്ന അധ്യാപികയെ കഴിഞ്ഞ ദിവസം ഭീകരര്‍ വെടിവച്ചു കൊന്നതിനു പിന്നാലെയാണ് വീണ്ടും ആക്രമണം. സാമ്പ ജില്ലയില്‍നിന്നുള്ള രജിനി ബാലയെന്ന ഹൈസ്‌കൂള്‍ അധ്യാപികയാണ് താഴ്വരയിലെ ഗോപാല്‍പോരയിലുള്ള സ്‌കൂളില്‍ ചൊവ്വഴ്ച രാവിലെ കൊല്ലപ്പെട്ടത്.

 

Previous articleചുറ്റികകൊണ്ട് തലയ്ക്കടിച്ചു, പ്രതികള്‍ക്ക് മണിച്ചനോട് മുന്‍വൈരാഗ്യം; കൊലപാതകം ആസൂത്രിതം
Next articleപി ടിയ്ക്ക് ഭക്ഷണം മാറ്റിവെക്കുകയെന്നത് തന്റെ സ്വകാര്യത, സൈബര്‍ അധിക്ഷേപങ്ങള്‍ അവജ്ഞയോടെ തള്ളുന്നു; ഉമ തോമസ്