ഇന്ധന വില വര്‍ധനക്കെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങി ബംഗ്ലാദേശ് യുവത. ഇന്ധനവിലയില്‍ 50 ശതമാനത്തിലധികം വര്‍ധിപ്പിച്ച സാഹചര്യത്തിലാണ് ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.
ബംഗ്ലദേശ് സ്റ്റുഡന്റ്സ് ഫെഡറേഷന്, പ്രോഗ്രസീവ് സ്റ്റുഡന്‍സ് അലയന്‍സ് ഉള്‍പ്പെടെയുള്ള നിരവധി വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുണ്ട്. ശനിയാഴ്ച ഷാബാഗിലെ നാഷണല്‍ മ്യൂസിയത്തിന് മുന്നില്‍ വലിയ പ്രതിഷേധ റാലികളാണ് സംഘടിപ്പിച്ചത്.
ഇന്ധനവില വര്‍ദ്ധന ബംഗ്ലാദേശിന്റെ വ്യവസായ രംഗത്തെയാണ് കൂടുതല്‍ പ്രതിസന്ധിയിലേക്ക് നയിക്കുന്നത്. ബംഗ്ലാദേശിന്റെ ജിഡിപി 416 ബില്യണ്‍ ഡോളറാണെങ്കിലും രാജ്യത്തെ റീട്ടെയില്‍ വിലക്കയറ്റം ഏഴ് ശതമാനത്തിന് മുകളില്‍ തന്നെയാണ് തുടരുന്നത്. ബംഗ്ലാദേശില്‍ പെട്രോളിന്റെ വില 130 ടാകയും ഒക്ടെയ്ന് പെട്രോളിന്റെ വില 135 ടാകയുമാണ്. അതായത്, ഇന്ത്യന്‍ രൂപയില്‍ യഥാക്രമം 108 രൂപ, 113 രൂപ എന്നിങ്ങനെയാണ്. അതേസമയം, രാജ്യത്ത് മണ്ണെണ്ണ വില 42.5 ശതമാനമാണ് വര്‍ദ്ധിപ്പിച്ചത്.