മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വീണ്ടും ജലനിരപ്പ് ഉയരുന്നു. 138.90 അടിയാണ് നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ്. അണക്കെട്ടില്‍ നിന്ന് പുറത്തേക്കൊഴുകുന്ന വെള്ളത്തിന്റെ അളവ് വര്‍ധിപ്പിച്ചിട്ടുണ്ട്. 3545 ക്യുസെക്സ് ജലം പുറത്തേക്കൊഴുക്കും.
ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് കൂടുതല്‍ ഉയര്‍ത്തും. തുറന്ന മൂന്ന് ഷട്ടറുകളിലൂടെ ഒരു ലക്ഷം ലിറ്റര്‍ വെള്ളമാണ് നിലവില്‍ പുറത്തേക്ക് ഒഴുക്കുന്നത്. കൂടാതെ വയനാട് ബാണാസുര സാഗര്‍ ഡാമും ഇന്ന് എട്ട് മണിയോടെ തുറക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഇടമലയാര്‍ ഡാം നാളെ തുറക്കും. ഡാമിലെ ഉയര്‍ന്ന ജലവിതാനം 163 മീറ്ററാണ്. ആദ്യം 50 ക്യുമെക്സ് ജലവും തുടര്‍ന്ന് 100 ക്യുമെക്സ് ജലവുമാണ് തുറന്ന് വിടുക. കക്കയം ഡാമില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇവിടെ ജലനിരപ്പ് 756.50 മീറ്റര്‍ ആയി ഉയര്‍ന്നു.