Home News എകെജി സെന്ററില്‍ കല്ലെറിയുമെന്ന്എഫ്ബി പോസ്റ്റിട്ട റിജുവിന് ജാമ്യം

എകെജി സെന്ററില്‍ കല്ലെറിയുമെന്ന്എഫ്ബി പോസ്റ്റിട്ട റിജുവിന് ജാമ്യം

184
0

എ കെ ജി സെന്റര്‍ ആക്രമിക്കുമെന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടയാളെ ജാമ്യത്തില്‍ വിട്ടു. അന്തിയൂര്‍കോണം സ്വദേശി റിജുവിനെയാണ് വെറുതെ വിട്ടത്. എകെജി സെന്ററിന് കല്ലെറിയുമെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ട ഇയാള്‍ക്കെതിരെ കലാപാഹ്വാനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയായിരുന്നു അറസ്റ്റ് ചെയ്തിരുന്നത്.

എകെജി സെന്റര്‍ ആക്രമണവുമായി റിജുവിന് ബന്ധമില്ലെന്ന് വ്യക്തമായതോടെയാണ് നടപടി. സംഭവം നടന്നപ്പോള്‍ റിജു എകെജി സെന്റര്‍ പരിസരത്ത് വന്നില്ലെന്ന് മൊബൈല്‍ ടവര്‍ പരിശോധനയില്‍ തെളിഞ്ഞു. തുടര്‍ന്നാണ് ഇയാളെ ജാമ്യത്തില്‍ വിട്ടത്.

അതേസമയം ആക്രമണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി പൊലീസ് രംഗത്തെത്തി. സിസിടിവി ദൃശ്യങ്ങളില്‍ കണ്ട ചുവന്ന സ്‌കൂട്ടറുകാരന്‍ അക്രമിയല്ലെന്നാണ് പൊലീസ് പറയുന്നത്. അക്രമം ഉണ്ടാകുന്നതിന് മുമ്പ് രണ്ട് പ്രാവശ്യം ഈ സ്‌കൂട്ടര്‍ എകെജി സെന്ററിന് മുന്നിലൂടെ പോയിരുന്നു. നഗരത്തില്‍ തട്ടുകട നടത്തുന്ന ഒരാളാണ് ഇതെന്ന് തിരിച്ചറിഞ്ഞതായും പൊലീസ് പറഞ്ഞു.

 

Previous articleമാരുതി സുസുക്കിയുടെ ആഭ്യന്തര വില്‍പ്പനയില്‍ 1.28 ശതമാനം വളര്‍ച്ച
Next articleജീവന് ഭീഷണി; ഓഡിയോ പുറത്തുവിട്ട് സ്വപ്‌ന സുരേഷ്