Home News പണ്ഡാര അടുപ്പിലേക്ക് അഗ്നി പകര്‍ന്നു; ആറ്റുകാല്‍ പൊങ്കാലയ്ക്ക് തുടക്കമായി

പണ്ഡാര അടുപ്പിലേക്ക് അഗ്നി പകര്‍ന്നു; ആറ്റുകാല്‍ പൊങ്കാലയ്ക്ക് തുടക്കമായി

98
0

ക്ഷേത്ര ശ്രീകോവിലില്‍ നിന്ന് പകര്‍ന്നെടുത്ത അഗ്‌നി മേല്‍ശാന്തി പണ്ഡാര അടുപ്പിലേക്ക് പകര്‍ന്നതോടെ ഇക്കൊല്ലത്തെ ആറ്റുകാല്‍ പൊങ്കാലയ്ക്ക് തുടക്കമായി.
ഇനി ഭക്തര്‍ വീടുകളില്‍ പൊങ്കാല സമര്‍പ്പിക്കും. കഴിഞ്ഞ പ്രാവശ്യത്തെ പോലെ ക്ഷേത്രത്തില്‍ പണ്ടാര അടുപ്പില്‍ മാത്രമേ പൊങ്കാലയുള്ളു. 1500 പേര്‍ക്ക് ക്ഷേത്രപരിസരത്ത് പൊങ്കാല അര്‍പ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും ക്ഷേത്രപരിസരത്ത് പൊങ്കാല അര്‍പ്പിക്കുന്നവരെ തെരഞ്ഞെടുക്കാന്‍ പ്രായോഗികമായ ബുദ്ധിമുട്ടുണ്ടെന്ന് ട്രസ്റ്റ് വ്യക്തമാക്കി.

കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് വീടുകളിലേക്ക് പൊങ്കാല മാറ്റിയത്. ഉച്ചയ്ക്ക് 1:20 നാണ് പൊങ്കാല നിവേദ്യം അര്‍പ്പിക്കുക. കര്‍ശന നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന്് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. മൂന്നൊരുക്കങ്ങളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി 1200ല്‍ അധികം പൊലീസുകാര്‍, നഗരസഭാ ജീവനക്കാര്‍, വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ഫയര്‍ഫോഴ്സ് അധികൃതര്‍ തുടങ്ങിയവര്‍ നിലയുറപ്പിച്ചിട്ടുണ്ട്. തുടര്‍ച്ചയായി ഇത് രണ്ടാം വര്‍ഷമാണ് പൊങ്കാല വീടുകളില്‍ മാത്രമായി ഒതുങ്ങുന്നത്.

പൊങ്കാലയില്‍ ജനകൂട്ടമെത്തിയാല്‍ വീണ്ടും രോഗവ്യാപനത്തിന് സാധ്യതയുള്ളതിനാലാണ് പണ്ടാര അടുപ്പില്‍ മാത്രം പൊങ്കാല മതിയെന്ന് തീരുമാനിച്ചത്. എഴുന്നള്ളത്തിനും നിയന്ത്രണങ്ങള്‍ എര്‍പ്പെടുത്തിയിട്ടുണ്ട്. കുത്തിയോട്ടവും പണ്ടാര ഓട്ടവും മാത്രമാണ് നടത്തുന്നത്. ചടങ്ങുകള്‍ മുടങ്ങാതിരിക്കാന്‍ വേണ്ടി മാത്രമാണ് ഈ ക്രമീകരണം ഒരുക്കിയത്.

 

Previous articleപണം കിട്ടാത്തതിലുള്ള രോഷം, തൃശൂരില്‍ പോസ്റ്റ് ഓഫിസിന് തീയിട്ട പ്രതി പിടിയില്‍
Next articleമയക്കുമരുന്ന് മാഫിയയും ക്വട്ടേഷന്‍ സംഘങ്ങളും സംസ്ഥാനത്ത് അഴിഞ്ഞാടുന്നു; ഹരിപ്പാട്ടെ കൊലപാതകത്തിന് പിന്നില്‍ സിപിഐഎമ്മെന്ന് കെ സുരേന്ദ്രന്‍