Home News തൃക്കാക്കരയില്‍ കള്ളവോട്ടിന് ശ്രമിച്ചയാള്‍ അറസ്റ്റില്‍, സ്ഥലത്തില്ലാത്ത വ്യക്തിയുടെ പേരില്‍ വോട്ടിന് ശ്രമം

തൃക്കാക്കരയില്‍ കള്ളവോട്ടിന് ശ്രമിച്ചയാള്‍ അറസ്റ്റില്‍, സ്ഥലത്തില്ലാത്ത വ്യക്തിയുടെ പേരില്‍ വോട്ടിന് ശ്രമം

116
0

കൊച്ചി: തൃക്കാക്കര മണ്ഡലത്തിലെ പൊന്നുരുന്നിയില്‍ കള്ളവോട്ടിന് ശ്രമിച്ചയാള്‍ അറസ്റ്റില്‍. പിറവം പാമ്പാക്കുട സ്വദേശി ആല്‍ബിനെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. സ്ഥലത്തില്ലാത്ത സഞ്ജു ടി എസ് എന്ന വ്യക്തിയുടെ പേരിലാണ് ആല്‍ബിന്‍ വോട്ട് ചെയ്യാന്‍ ശ്രമിച്ചത്. ആല്‍ബിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളുടെ മൊഴി എടുക്കുകയാണ്.

കള്ളവോട്ട് ചെയ്യാനെത്തിയ ആളെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. ശരിക്കുള്ള ഐഡന്റിറ്റി കാര്‍ഡാണോ അതോ വ്യാജ ഐഡന്റിറ്റി കാര്‍ഡാണോ ഇയാള്‍ കൊണ്ടുവന്നതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇയാള്‍ ആര്‍ക്കുവേണ്ടിയാണ് കള്ളവോട്ട് ചെയ്യാനെത്തിയതെന്നും വ്യക്തമല്ല.

സഞ്ജു നായര്‍ എന്ന ഐഡന്റിറ്റി കാര്‍ഡ് കാണിച്ചതോടെയാണ് പ്രിസൈഡിങ് ഓഫീസര്‍ക്ക് സംശയം തോന്നിയത്. ഇയാള്‍ വോട്ടര്‍ പട്ടികയിലെ സഞ്ജു അല്ലെന്ന് യു.ഡി.എഫ് ബൂത്ത് ഏജന്റ് തിരിച്ചറിഞ്ഞു. സി.പി.എം വ്യാപകമായി കള്ളവോട്ടിന് ശ്രമിക്കുമെന്ന യു.ഡിഎഫിന്റെ ആരോപണം ശരിയാണെന്ന് തെളിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പ്രതികരിച്ചു.

 

Previous articleഎസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 10ന്; പ്ലസ് ടു റിസൾട്ട് 20ന് പ്രസിദ്ധീകരിക്കും
Next articleകുട്ടികള്‍ മാസ്‌ക് ധരിക്കണം, രാേഗലക്ഷണങ്ങളുള്ളവര്‍ സ്‌കൂളില്‍ പോകരുത്; മാര്‍ഗനിര്‍ദ്ദേശവുമായി ആരോഗ്യവകുപ്പ്