കോണ്‍ഗ്രസ് നേതാക്കളെ അപായപ്പെടുത്താന്‍ സിപിഐഎം ശ്രമിക്കുന്നതായി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. കെപിസിസി, കന്റോണ്‍മെന്റ് ഓഫീസുകളില്‍ നടന്നത് ഒറ്റപ്പെട്ട സംഭവമായി കാണാന്‍ സാധിക്കില്ല. സിപിഐഎം-ഡിവൈഎഫ്‌ഐ പ്രതിഷേധം തടയുന്നതില്‍ പൊലീസിന് ഗുരുതര സുരക്ഷാ വീഴ്ച പറ്റിയെന്നും സുധാകരന്‍ ആരോപിച്ചു.
എകെ ആന്റണിയും പ്രതിപക്ഷ നേതാവും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ കയ്യേറ്റം ചെയ്ത് അപായപ്പെടുത്താന്‍ സിപിഎം ബോധപൂര്‍വ്വമായ ശ്രമം നടത്തുന്നുണ്ടെന്നാണ് സുധാകരന്‍ ആരോപണം ഉന്നയിച്ചത്. കോണ്‍ഗ്രസ് ഓഫീസുകള്‍ വ്യാപകമായി അക്രമിക്കപ്പെടുമ്പോഴും അതീവ സുരക്ഷാ മേഖലയായ കന്റോണ്‍മെന്റ് ഹൗസിന് സുരക്ഷ ഏര്‍പ്പെടുത്താന്‍ സാധിക്കാത്ത പോലീസ് സിപിഎം ഗുണ്ടകള്‍ക്ക് കുടപിടിക്കുകയാണ്
ഡിവൈഎഫ് ഐ -സിപിഎം ക്രിമിനലുകളെ നിലക്കുനിര്‍ത്താന്‍ പോലീസിന് കഴിയുന്നില്ലെങ്കില്‍ കന്റോണ്‍മെന്റും ഹൗസും ക്ലിഫ് ഹൗസും തമ്മില്‍ അധിക ദൂരമില്ലെന്നത് ഓര്‍ക്കുന്നത് നല്ലതാണെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കി. വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനെതിരെ വധശ്രമത്തിന് കേസെടുക്കാതെ പൊലീസ് ഒളിച്ചുകളി നടത്തുകയാണെന്നും സുധാകരന്‍ പറഞ്ഞു.