Home News അ​ട്ട​പ്പാ​ടി മ​ധു​വ​ധ​ക്കേ​സി​ല്‍ 12 പ്ര​തി​ക​ളു​ടെ ജാ​മ്യം റ​ദ്ദാ​ക്കി

അ​ട്ട​പ്പാ​ടി മ​ധു​വ​ധ​ക്കേ​സി​ല്‍ 12 പ്ര​തി​ക​ളു​ടെ ജാ​മ്യം റ​ദ്ദാ​ക്കി

70
0

അട്ടപ്പാടി മധു കൊലക്കേസ് പ്രതികളുടെ ജാമ്യം കോടതി റദ്ദാക്കി. കേസിലെ 12 പ്രതികളുടെയും ജാമ്യം മണ്ണാർക്കാട് എസ്‍സി-എസ്‍ടി കോടതിയാണ് റദ്ദാക്കിയത്. ഹൈക്കോടതി നിർദേശിച്ച ജാമ്യ ഉപാധികൾ ലംഘിച്ച് പ്രതികൾ സാക്ഷികളെ സ്വാധീനിച്ചെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് കോടതി നടപടി. 16 പ്രതികളുള്ള കേസിൽ 12 പേരുടെ ജാമ്യം റദ്ദാക്കണം എന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം.

നേരിട്ടും ഇടനിലക്കാർ മുഖേനയും പ്രതികൾ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതായും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പ്രതികളായ മരയ്ക്കാർ, ഷംസുദ്ദീൻ, നജീബ്, സജീവ് എന്നിവരാണ് കൂടുതലും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമം നടത്തിയത്.
കൂടാതെ സാക്ഷികളെ 63 തവണ ഫോണിൽ ബന്ധപ്പെട്ടതിന്റെ രേഖകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. ഇനി വിസ്തരിക്കാൻ പോകുന്ന ചില സാക്ഷികളെയും പ്രതികൾ നിരന്തരം വിളിച്ചതിന് തെളിവുണ്ടെന്ന്പ്രോസിക്യൂഷൻ വാദിച്ചു. പതിനാറാം തീയതി ഹർജിയിൽ വാദം പൂർത്തിയാക്കിയിരുന്നു. ജാമ്യം റദ്ദാക്കിയ സാഹചര്യത്തിൽ വിസ്താരം ആണ് ഇനി നടക്കേണ്ടത്.

Previous articleഉത്തരാഖണ്ഡിലും ഹിമാചലിലും മേഘ വിസ്ഫോടനം, മണ്ണിടിച്ചിലിൽ 3 പേരെ കാണാതായി
Next articleര​ണ്ടാം ഏ​ക​ദി​ന​ത്തി​ലും ഇ​ന്ത്യ​ക്ക് ടോ​സ്; ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു