Home News അട്ടപ്പാടി മധു വധക്കേസ്; സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്ക്  സര്‍ക്കാര്‍ ഫീസ് നല്‍കുന്നില്ലെന്ന് മധുവിന്റെ അമ്മ

അട്ടപ്പാടി മധു വധക്കേസ്; സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്ക്  സര്‍ക്കാര്‍ ഫീസ് നല്‍കുന്നില്ലെന്ന് മധുവിന്റെ അമ്മ

130
0
അട്ടപ്പാടി മധു വധക്കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജേഷ് എം മേനോന് സര്‍ക്കാര്‍ ഫീസ് നല്‍കുന്നില്ലെന്ന് മധുവിന്റെ അമ്മ മല്ലി. പ്രോസിക്യൂട്ടര്‍ ആയിരുന്ന പി ഗോപിനാഥ് നേരത്തെ ഫീസ് പ്രശ്‌നം മൂലം പിന്‍വാങ്ങിയിരുന്നു. സമാന അനുഭവം വീണ്ടും നേരിടേണ്ടിവരുമോ എന്നാണ് കുടുംബം ആശങ്ക പ്രകടിപ്പിക്കുന്നത്.
മന്ത്രി കൃഷ്ണന്‍ കുട്ടിയെ നേരിട്ട് കണ്ട് കുടുംബം ഇക്കാര്യം പരാതിയായി അറിയിച്ചു. കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ മണ്ണാര്‍ക്കാട് എസ് സി എസ്ടി കോടതി നാളെ വിധി പറയും.
2022 ജൂണ്‍ എട്ടിനാണ് മധു കേസ് വിചാരണ നടപടികള്‍ പാലക്കാട് മണ്ണാര്‍ക്കാട് പട്ടികജാതി പട്ടികവര്‍ഗ കോടതിയില്‍ ആരംഭിച്ചത്. കഴിഞ്ഞ ജൂലൈ മുതല്‍ രാജേഷ് എം മേനോനാണ് കേസിലെ സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍.
Previous articleബൈക്ക് പാറക്കല്ലില്‍ ഇടിച്ചു; കൊല്ലത്ത് മൂന്ന് മത്സ്യത്തൊഴിലാളികള്‍ മരിച്ചു
Next articleധനമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ സഞ്ചരിച്ച് കാര്‍ അപകടത്തില്‍പ്പെട്ടു