തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്തിന് നേരെ കല്ലേറ്. ചിലര്‍ ഓഫിസിന് നേരെ കല്ലെറിയുകയും ഇന്ദിരാ ഭവന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ തല്ലിത്തകര്‍ത്തെന്നും കെപിസിസി നേതാക്കള്‍ പറഞ്ഞു. ആക്രമണത്തിന് പിന്നില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നത്. സംഭവത്തെ വിമര്‍ശിച്ച് എകെ ആന്റണിയും രംഗത്ത് എത്തിയിട്ടുണ്ട്.
എകെ ആന്റണി ഇന്ദിര ഭവനില്‍ ഉണ്ടായിരുന്ന സമയത്താണ് സിപിഎം പ്രവര്‍ത്തകര്‍ ആസ്ഥാനത്തേക്ക് ഇരച്ചെത്തിയത്. ഗേറ്റിനകത്ത് കടന്ന ഒരു സംഘം പട്ടിക കൊണ്ട് കാറിന് അടിച്ചു, ചില്ല് തകര്‍ക്കാന്‍ ശ്രമിച്ചു, നേതാക്കള്‍ക്കെതിരെ അസഭ്യം പറഞ്ഞു എന്നുമാണ് എകെ ആന്റണിയുടെയും ഇന്ദിരാ ഭവനിലുണ്ടായിരുന്ന നേതാക്കളുടെയും ആരോപണം.
പത്തനംതിട്ട അടൂരിലെ കോണ്‍ഗ്രസ് ഓഫിസിന് നേരെ ആക്രമണമുണ്ടായെന്നും ആരോപണമുണ്ട്. ഡിവൈഎഫ്‌ഐ കോണ്‍ഗ്രസ് സംഘര്‍ഷത്തിന് പിന്നാലെയാണ് ഓഫിസിന് നേരെ ആക്രമണമുണ്ടാത്. ഓഫിസിലെ ഫര്‍ണീച്ചറുകള്‍ തല്ലിത്തകര്‍ത്തുവെന്ന് അടൂരിലെ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.