പ്രണയം തെളിയിക്കാന്‍ എച്ച്ഐവി ബാധിതനായ കാമുകന്റെ രക്തം സ്വന്തം ശരീരത്തിലേക്ക് കുത്തിവച്ച് പെണ്‍കുട്ടി. അസമിലെ സുവല്‍കുച്ചി ജില്ലയിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് കാമുകനോടുള്ള പ്രണയം അസാധാരണമായ രീതിയില്‍ തെളിയിച്ചത്.
ഹാജോയിലെ സത്തോളയില്‍ നിന്നുള്ള യുവാവ് ഫേസ്ബുക്ക് വഴിയാണ് 15 കാരിയെ പരിചയപ്പെടുന്നത്. വെറും 3 കൊല്ലം കൊണ്ട് ഇവരുടെ ബന്ധം ദൃഢമായി. ഇവര്‍ പലതവണ ഒളിച്ചോടിയെങ്കിലും മാതാപിതാക്കള്‍ തിരികെ കൊണ്ടുവന്നു.
ഇതിനിടയിലാണ് എല്ലാവരെയും ഞെട്ടിച്ച് പെണ്‍കുട്ടിയുടെ കടുംകൈ. സിറിഞ്ച് ഉപയോഗിച്ച് കാമുകന്റെ രക്തം സ്വന്തം ശരീരത്തില്‍ കുത്തി വയ്ക്കുകയായിരുന്നു. പെണ്‍കുട്ടി ഇപ്പോള്‍ മെഡിക്കല്‍ നിരീക്ഷണത്തിലാണ്. കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു.