Home News സച്ചിന്‍ദേവും ആര്യ രാജേന്ദ്രനും വിവാഹിതരാകുന്നു

സച്ചിന്‍ദേവും ആര്യ രാജേന്ദ്രനും വിവാഹിതരാകുന്നു

64
0

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ബാലുശേരി എംഎല്‍എ കെഎം സച്ചിന്‍ ദേവും വിവാഹിതരാകുന്നു. വിവാഹ തീയ്യതി പ്രഖ്യാപിച്ചില്ലെങ്കിലും ഒരു മാസത്തിന് ശേഷം വിവാഹമുണ്ടാകുമെന്ന് സച്ചിന്റെ പിതാവ് കെ.എം നന്ദകുമാര്‍ പറഞ്ഞു

ബാലസംഘം മുതലുള്ള പരിചയമാണ് വിവാഹത്തിലേക്കെത്തിയത്.ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബാലുശ്ശേരിയില്‍ നിന്ന് ധര്‍മ്മജന്‍ ബോള്‍ഗാട്ടിക്കെതിരെ മത്സരിച്ചാണ് സച്ചിന്‍ നിയമസഭയിലേക്കെത്തുന്നത്. നിലവില്‍ എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി കൂടിയാണ്. 20372 വോട്ടുകളാണ് സച്ചിന്‍ ദേവിന് ലഭിച്ചത്. കഴിഞ്ഞതിരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥി പുരുഷന്‍ കടലുണ്ടിക്ക് ലഭിതിനേക്കാള്‍ ഏഴായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷം അദ്ദേഹത്തിന് ലഭിച്ചു. കോഴിക്കോട് നഗരത്തിനടുത്തുള്ള നെല്ലിക്കോട് സ്വദേശിയാണ് സച്ചിന്‍. ഇടത് സ്ഥാനാര്‍ത്ഥി നിരയിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും സച്ചിനായിരുന്നു.

ഒരു കോര്‍പ്പറേഷന്റെ മേയറായി നിയമിക്കപ്പെട്ട രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ആര്യാ രാജേന്ദ്രന്‍. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ 21ാം വയസ്സില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്റെ മുടവന്‍മുകള്‍ വാര്‍ഡില്‍ നിന്നാണ് ആര്യ കൗണ്‍സിലറായി വിജയിച്ചത്.

 

Previous articleആറ്റുകാല്‍ പൊങ്കാല നാളെ; ഇത്തവണയും പൊങ്കാല പണ്ടാര അടുപ്പിലും വീടുകളിലും
Next articleകണ്ണൂരില്‍ വിവാഹാഘോഷത്തിനിടെയുണ്ടായ ബോംബാക്രമണം; ബോംബുണ്ടാക്കിയത് കൊല്ലപ്പെട്ട ജിഷ്ണുവിന്റെ സുഹൃത്ത് മിഥുന്‍