Home News ഞങ്ങളെ എല്ലാവരെയും അറസ്റ്റ് ചെയ്യൂ; കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി അരവിന്ദ് കെജ്രിവാള്‍

ഞങ്ങളെ എല്ലാവരെയും അറസ്റ്റ് ചെയ്യൂ; കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി അരവിന്ദ് കെജ്രിവാള്‍

179
0

കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഡല്‍ഹി ഉപപ്രധാനമന്ത്രി മനീഷ് സിസോദിയയും കേസുകളുടെ പേരില്‍ അറസ്റ്റ് ചെയ്യപ്പെടാമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ തുറന്നടിച്ചു.

ഡല്‍ഹിയിലെ മന്ത്രിമാരെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത് എന്തിനെന്ന് അദ്ദേഹം ചോദിച്ചു. കൂടുതല്‍ മന്ത്രിമാരെ അറസ്റ്റ് ചെയ്യണമെങ്കില്‍ ഒരുമിച്ച് ആകാമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രഏജന്‍സികള്‍ക്ക് മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു എന്നാണ് കെജ്‌രിവാള്‍ പറയുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ജയില്‍ രാഷ്ട്രീയം തനിക്ക് മനസ്സിലാകുന്നില്ലെന്നും കെജ്‌രിവാള്‍ പറയുന്നു.

‘ഞാന്‍ പ്രധാനമന്ത്രിയോട് പറയുകയാണ്. ഞങ്ങളെ എല്ലാവരെയും അറസ്റ്റ് ചെയ്യൂ. മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്യാന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു’, കെജ്‌രിവാള്‍ പുറത്തുവിട്ട വീഡിയോയില്‍ പറയുന്നു.

മെയ് 30-നാണ് കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്രജയിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുന്നത്. ഷെല്‍ കമ്പനികളിലൂടെ അനധികൃതമായി പണം കൈപ്പറ്റിയെന്ന 201-ല്‍ റജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്.

 

Previous articleതൃശൂരില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയ്ക്ക് സ്‌കൂള്‍ മുറ്റത്ത് വെച്ച് പാമ്പുകടിയേറ്റു
Next articleഅനുമതിയില്ലാതെ ഹജ്ജ് നിര്‍വഹിച്ചാല്‍ നാടുകടത്തും