Home News കാക്കനാട് കൊലപാതകം; പ്രതി അര്‍ഷാദിനെ കൊച്ചിയില്‍ എത്തിക്കുന്നത് വൈകും, കൊലപാതകം നടത്തിയത് ഒറ്റയ്ക്കാണെന്ന് അര്‍ഷാദ് 

കാക്കനാട് കൊലപാതകം; പ്രതി അര്‍ഷാദിനെ കൊച്ചിയില്‍ എത്തിക്കുന്നത് വൈകും, കൊലപാതകം നടത്തിയത് ഒറ്റയ്ക്കാണെന്ന് അര്‍ഷാദ് 

58
0
കാക്കനാട് യുവാവിനെ കൊലപ്പെടുത്തി ഫ്‌ലാറ്റില്‍ ഒളിപ്പിച്ച കേസിലെ പ്രതി അര്‍ഷാദിനെ അര്‍ഷാദിനെ കൊച്ചിയില്‍ എത്തിക്കുന്നത് വൈകും. മഞ്ചേശ്വരം ലഹരി മരുന്ന് കേസില്‍ അര്‍ഷാദിന്റെ കോടതി നടപടി പൂര്‍ത്തിയാകത്തതാണ് കാരണം. അതേസമയം, സജീവ് കൃഷ്ണനെ കൊലപ്പെടുത്തിയത് താന്‍ ഒറ്റയ്ക്കാണെന്ന് അര്‍ഷാദ് പൊലീസിനോട് സമ്മതിച്ചതായാണ് സൂചന. സാഹചര്യ തെളിവുകള്‍ അടക്കം അര്‍ഷാദിന്റെ പങ്ക് മാത്രമാണ് വെളിപ്പെടുത്തുന്നതെന്ന നിഗമനത്തില്‍ എത്തിയിരിക്കുകയാണ് പൊലീസ്.
കേസിലെ പ്രതി അര്‍ഷാദിനെ ഇന്നലെ മഞ്ചേശ്വരത്ത് നിന്നാണ് പൊലീസ് പിടികൂടിയത്. അറസ്റ്റ് ചെയ്യുന്‌പോള്‍ ഇയാളില്‍ നിന്ന് അതിതീവ്ര ലഹരിമരുന്നായ എം ഡി എം എയും ഒരു കിലോ കഞ്ചാവും പിടികൂടിയിരുന്നു. ലഹരിമരുന്ന് കൈവശം വച്ച കേസില്‍ അര്‍ഷാദിനെയും സുഹൃത്ത് അശ്വന്തിനെയും ഇന്ന് കാസര്‍കോട് കോടതിയില്‍ ഹാജരാക്കിയേക്കും.
ലഹരി തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രതി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. കൊലപാതക വിവരം പുറത്ത് വന്നതോടെയാണ് കൊല്ലപ്പെട്ട സജീവിനൊപ്പം ഫ്ളാറ്റിലുണ്ടായിരുന്ന അര്‍ഷാദിനെ കാണാതാകുന്നത്. ഇന്നലെ ഉച്ചക്ക് അര്‍ഷാദിന്റെ ഫോണും കൈക്കലാക്കിയ സജീവിന്റെ ഫോണും സ്വീച്ച് ഓഫായി. തുടര്‍ന്ന് സംസ്ഥാനം വിടാനുള്ള ശ്രമത്തിനിനിടെ മഞ്ചേശ്വരം റെയിവേ സ്റ്റേഷന് സമീപത്ത് നിന്നുമാണ് അര്‍ഷാദിനെയും സുഹൃത്തിനെയും പിടികൂടിയത്.
Previous articleഇന്ന് ശ്രീകൃഷ്ണ ജയന്തി; ആഘോഷത്തിനായി ഒരുങ്ങി കേരളം 
Next articleആശങ്കയില്‍ രാജ്യം; കോവിഡ് രോഗികള്‍ വര്‍ധിക്കുന്നു