Home News സായുധ സേനാ പതാക ദിനം: സൈനിക ക്ഷേമത്തിനായി സംഭാവനകൾ നൽകണമെന്ന് പ്രധാനമന്ത്രി

സായുധ സേനാ പതാക ദിനം: സൈനിക ക്ഷേമത്തിനായി സംഭാവനകൾ നൽകണമെന്ന് പ്രധാനമന്ത്രി

69
0

സായുധ സേനയുടെ പതാക ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സായുധ സേനയുടെ മാതൃകാപരമായ സംഭാവനകളെ പ്രശംസിച്ചു. 1949 മുതൽ, നമ്മുടെ അതിർത്തികളിൽ ധീരമായി പോരാടുകയും പോരാട്ടം തുടരുകയും ചെയ്യുന്ന രക്തസാക്ഷികളെയും സെനാംഗങ്ങളെയും ആദരിക്കുന്നതിനായി രാജ്യത്തുടനീളം ഡിസംബർ 7 സായുധ സേനയുടെ പതാക ദിനമായി ആചരിക്കുന്നു. വർഷങ്ങളായി ഇന്ത്യയുടെ സൈനികർ, നാവികർ, വ്യോമസേനാ ഉദ്യോഗസ്ഥർ എന്നിവർ നൽകിവരുന്ന സമാനതകളില്ലാത്ത പോരാട്ടവും ധൈര്യവും അനുസ്മരിക്കുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്.

രാജ്യത്തെ സായുധ സൈനികരുടെ ക്ഷേമത്തിന് സംഭാവന നൽകണമെന്നും പ്രധാനമന്ത്രി ജനങ്ങലോട് ആഹ്വാനം ചെയ്യുകയും ചെയ്തു. സായുധ സേനയുടെ പതാക ദിനത്തിൽ സമാഹരിക്കുന്ന സംഭാവനകൾ വിരമിച്ച സൈനികരെ സഹായിക്കുന്നതിനും യുദ്ധത്തിൽ മരിച്ചവരെ പുനരധിവസിപ്പിക്കുന്നതിനും ആവേണ്ടിയാണ് ഉപയോഗിക്കുന്നത്. സംഭാവനകൾക്ക് പകരമായി ചെറിയ പതാകകൾ ഈ ദിവസം കൈമാറുകയും ചെയ്യും. എല്ലാവരും നമ്മുടെ സായുധ സേനയുടെ പതാകകൾ നെഞ്ചിലേറ്റി ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ആഹ്വാനം ചെയ്തു.

Previous articleരാജ്യത്ത് ആദ്യമായി ഒമിക്രോൺ ബാധിച്ച ബെംഗളൂരു ഡോക്ടറുടെ പരിശോധനാ ഫലം വീണ്ടും പോസിറ്റീവ്
Next articleകൊവിഡ്-19 രോഗികൾക്ക് നൽകുന്ന പ്ലാസ്മ തെറാപ്പി മരണ സാധ്യത കുറയ്ക്കില്ല: ലോകാരോഗ്യ സംഘടന