Home News അര്‍ജുന അവാര്‍ഡ് നിഷേധിച്ച സംഭവം; രഞ്ജിത് മഹേശ്വരി ഹൈക്കോടതിയില്‍

അര്‍ജുന അവാര്‍ഡ് നിഷേധിച്ച സംഭവം; രഞ്ജിത് മഹേശ്വരി ഹൈക്കോടതിയില്‍

260
0

 

തനിക്ക് അര്‍ജുന അവാര്‍ഡ് നിഷേധിച്ചത് ചോദ്യം ചെയ്ത് ട്രിപ്പിള്‍ ജംപ് താരം രഞ്ജിത് മഹേശ്വരി ഹൈക്കോടതിയെ സമീപിച്ചു. 2013ല്‍ തനിക്ക് പുരസ്‌കാരമുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു.

എന്നാല്‍ രാഷ്ട്രപതിഭവനിലെ പുരസ്‌കാര ദാനച്ചടങ്ങിന് മുന്‍പ് തന്നെ അപ്രതീക്ഷിതമായി ഒഴിവാക്കുകയായിരുന്നുവെന്ന് രഞ്ജിത് ഹര്‍ജിയില്‍ ഹൈക്കോടതിയെ അറിയിച്ചു.

2008ലെ ഉത്തേജക മരുന്ന് പരിശോധനയില്‍ തനിക്കെതിരെ റിപ്പോര്‍ട്ട് നിലനില്‍ക്കുന്നുണ്ടെന്നായിരുന്നു പുരസ്‌കാരത്തിന് മാറ്റിനിര്‍ത്തിയതിനുള്ള വിശദീകരണം. എന്നാല്‍ ഉത്തേജക മരുന്ന് പരിശോധന തനിക്ക് അനുകൂലമായിട്ടായിരുന്നു. പുരസ്‌കാരം നിഷേധിച്ച കായിക വകുപ്പിന്റെ തീരുമാനം പിന്‍വലിക്കണമെന്നും രഞ്ജിത് മഹേശ്വരി ആവശ്യപ്പെട്ടു.

Previous articleകെഎസ്ആർടിസി ശമ്പള പരിഷ്‌കരണം; യൂണിയനുകളുമായി വീണ്ടും മന്ത്രിതല ചർച്ച
Next articleവഖഫ് നിയമന വിവാദം; വ്യാഴാഴ്ച കോഴിക്കോട് മുസ്ലീം ലീഗിന്റെ വഖഫ് സംരക്ഷണ റാലി