Home News വൈസ് ചാൻസലര്‍ക്കെതിരെ ഗുരുതര ആരോപണവുമായി ഗവർണർ

വൈസ് ചാൻസലര്‍ക്കെതിരെ ഗുരുതര ആരോപണവുമായി ഗവർണർ

52
0

കണ്ണൂർ സർവകലാശാല വൈസ് ചാൻസലര്‍ക്കെതിരെ ഗുരുതര ആരോപണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കണ്ണൂർ വി സി ക്രിമിനലാണെന്നും ദില്ലിയിലാണ് ഗൂഢാലോചന നടന്നതെന്നും ഗവര്‍ണര്‍ ആരോപിച്ചു. കായികമായി നേരിടാന്‍ വിസി എല്ലാ ഒത്താശയും ചെയ്തുവെന്നും ഗവര്‍ണര്‍ ആരോപിക്കുന്നു.

വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞ ആരിഫ് മുഹമ്മദ് ഖാന്‍, തന്‍റെ ഈഗോയെ തൃപ്തിപ്പെടുത്താനല്ല നടപടികളെന്നും കൂട്ടിച്ചേര്‍ത്തു. മാന്യതയുടെ അതിര്‍വരമ്പുകള്‍ കണ്ണൂര്‍ വി സി ലംഘിച്ചുവെന്നും പരസ്യമായി വിമര്‍ശിക്കാന്‍ നിര്‍ബന്ധിതമായതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തന്‍റെ നടപടികള്‍ നിയമാനുസൃതമായിരിക്കുമെന്നും വിസിക്കെതിരെ നടപടിയെടുക്കാന്‍ തനിക്ക് അധികാരമുണ്ടെന്നും ഗവര്‍ണ കൂട്ടിച്ചേര്‍ത്തു.

Previous articleജെ​ന്‍​ഡ​ര്‍ ന്യൂ​ട്ര​ല്‍: ലീ​ഗിന് പി​ന്തു​ണ​യു​മാ​യി മു​ര​ളീ​ധ​ര​ന്‍
Next articleനെയ്യപ്പം കൊണ്ട് ഒരു പെണ്ണിനെ വളച്ച കഥ; ‘ഒരു തെക്കൻ തല്ലുകേസി’ലെ പ്രൊമോ പാട്ട് പുറത്തിറങ്ങി