Home News ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം; സർക്കാരിനെതിരെ പ്രതിഷേധം ഇരമ്പുന്നു

ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം; സർക്കാരിനെതിരെ പ്രതിഷേധം ഇരമ്പുന്നു

72
0

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചതിൽ പ്രതിഷേധം ശക്തം. മാധ്യമപ്രവർത്തകൻ കെഎം ബഷീറിനെ വണ്ടിയിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ശ്രീറാമിന്റെ നിയമനത്തിൽ പ്രതിഷേധിച്ച് ശനിയാഴ്ച സെക്രട്ടേറിയറ്റിന് മുന്നിലും ജില്ലാ കളക്ടറേറ്റുകൾക്ക് മുന്നിലും പ്രതിഷേധ സമരം നടത്തുമെന്ന് കേരള മുസ്ലിം ജമാ അത്ത് പ്രഖ്യാപിച്ചു. ശനിയാഴ്ച സെക്രട്ടേറിയറ്റിലേക്കും കളക്ടറേറ്റുകളിലേക്കും പ്രതിഷേധ മാർച്ച് നടത്തും.

ശ്രീറാമിനെ നിയമനത്തിനെതിരെ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കളക്ടറായുള്ള നിയമനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് ആലപ്പുഴ ഡിസിസി കളക്ടറേറ്റിന് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചിരുന്നു.

ശ്രീരാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ല കളക്ടറായി നിയമിച്ചതിൽ കേരള പത്രപ്രവർത്തക യൂണിയനും പ്രതിഷേധം അറിയിച്ചിട്ടുണ്ട്. കൊലപാതക കേസിൽ ഒന്നാം പ്രതിയായി സർക്കാർ തന്നെ കുറ്റപത്രം നൽകിയ ശ്രീരാം വെങ്കിട്ടരാമനെ ജനങ്ങളുമായും മാധ്യമ പ്രവർത്തകരുമായും കൂടുതൽ ഇടപെടേണ്ട കളക്ടറായി നിയമിച്ചത് അംഗീകരിക്കാനാവില്ലെന്ന് കെയുഡബ്ല്യുജെ വ്യക്തമാക്കി.

ശ്രീറാം പ്രതിയായ കേസ് ഇപ്പോൾ വിചാരണഘട്ടത്തിലാണ്. ശ്രീറാമിനേക്കാൾ ജൂനിയറായ പല ഐഎഎസ് ഉദ്യോഗസ്ഥർക്കും ഇതിനകം കളക്ടർ പദവി നൽകിയെന്നാണ് സർക്കാർ വിശദീകരണം. കേസിന്റെ പേരിൽ ഉദ്യോഗസ്ഥനെ സർവീസിൽ നിന്നും അധികനാൾ നാൾ മാറ്റിനിർത്താനാകില്ലെന്ന് പറയുമ്പോഴും മജിസ്ട്രേറ്റിന്റെ അധികാരമുള്ള കളക്ടർ തസ്തിക നൽകണോ വേണ്ടയോ എന്നത് സർക്കാറിന്റെ നയപരമായ തീരുമാനമാണ്.

Previous article‘ചാക്കോച്ചാ പൊളിച്ചൂടാ മോനെ’; ‘ദേവദൂതര്‍ പാടി’ വീണ്ടും വെള്ളിത്തിരയില്‍ എത്തിയപ്പോള്‍ ചാക്കോച്ചന്റെ ഡാന്‍സിന് കയ്യടിച്ച് ഔസേപ്പച്ചന്‍
Next articleറോഡില്‍ ഒറ്റയ്ക്ക് കുത്തിയിരുന്നു പ്രതിഷേധം; രാഹുല്‍ ഗാന്ധി അറസ്റ്റില്‍