Home News വിജയ് ബാബുവിന് ഇടക്കാല മുന്‍കൂര്‍ ജ്യമ്യം; കേസ് പരിഗണിക്കുന്നത് വരെ അറസ്റ്റ് പാടില്ല

വിജയ് ബാബുവിന് ഇടക്കാല മുന്‍കൂര്‍ ജ്യമ്യം; കേസ് പരിഗണിക്കുന്നത് വരെ അറസ്റ്റ് പാടില്ല

151
0

യുവനടിയെ പീഡിപ്പിച്ച കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന് ഇടക്കാല മുന്‍കൂര്‍ ജ്യമ്യം. കേസ് അടുത്ത തവണ പരിഗണിക്കുന്ന വരെയാണ് അറസ്റ്റ് തടഞ്ഞത്. മറ്റന്നാള്‍ കേസ് കോടതി വീണ്ടും കോടതി പരിഗണിക്കും.

വിദേശത്ത് നിന്ന് വിജയ് ബാബു എത്തിയാല്‍ വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ് പാടില്ലെന്ന് കോടതി നിര്‍ദേശിച്ചു. അറസ്റ്റില്‍ നിന്ന് ഇമിഗ്രേഷന്‍ വിഭാഗത്തെയും വിലക്കിയിട്ടുണ്ട്. നാട്ടിലെത്തിയാല്‍ ഉടന്‍ വിജയ് ബാബു അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു. വിദേശത്തേക്ക് കടന്ന വിജയ് ബാബു നാളെ തിരിച്ചെത്തും

കോടതിയില്‍ സമര്‍പ്പിച്ച് രേഖകള്‍ പ്രകാരം നാളെ രാവിലെ ഒമ്പതരയോടെ കൊച്ചിയില്‍ തിരിച്ചെത്തുമെന്ന് വിജയ് ബാബു അറിയിച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്യും എന്നുള്ളതിനാലാണ് ഇന്നലെ എത്താതിരുന്നതെന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേ ഹൈക്കോടതിയെ നടന്‍ അറിയിച്ചിരുന്നു.

 

Previous articleവിധി എതിരായാല്‍ ജഡ്ജിയെ മാറ്റണം എന്നല്ല പറയുക, മേല്‍ക്കോടതിയില്‍ പോകണം; അതിജീവതയ്‌ക്കെതിരെ നടന്‍ സിദ്ദിഖ്
Next articleകള്ളപ്പണം വെളുപ്പിക്കല്‍ കേസ്; സത്യേന്ദ്ര ജെയിനെ ഇഡി കസ്റ്റഡിയില്‍ വിട്ടു