Home News ഇന്ത്യന്‍ ജനതയുടെ സ്ത്രീവിരുദ്ധ കാഴ്ചപ്പാട് മാറണം: പ്രധാനമന്ത്രി

ഇന്ത്യന്‍ ജനതയുടെ സ്ത്രീവിരുദ്ധ കാഴ്ചപ്പാട് മാറണം: പ്രധാനമന്ത്രി

46
0

ഇന്ത്യന്‍ ജനതയുടെ സ്ത്രീവിരുദ്ധ കാഴ്ചപ്പാട് മാറണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത സംസാരിക്കലവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തന്റെ മനസിലെ ഒരു വേദന പങ്കുവെയ്ക്കുന്നുവെന്ന് പറഞ്ഞാണ് പ്രധാനമന്ത്രി സ്ത്രീകളോടുള്ള മനോഭാവം മാറ്റണമെന്ന അഭ്യര്‍ഥന നടത്തിയത്.

ഇന്ത്യക്കാരായ പലരുടേയും വാക്കുകളിലും പ്രവൃത്തിയിലും സ്ത്രീകളെ അപമാനിക്കുന്ന രീതി കടന്നു വരുന്നുണ്ട്. ഇത്തരത്തില്‍ സ്ത്രീകളെ അധിഷേപിക്കുന്ന ഒരു വാക്കു പോലും പറയില്ലെന്ന് ഒരോ ഇന്ത്യാക്കാരനും പ്രതിജ്ഞയെടുത്ത് മുന്നോട്ട് പോകണം. സ്ത്രീവിരുദ്ധത ഇല്ലാതാക്കല്‍ പൗരധര്‍മ്മമായി കാണണം. സ്ത്രീകളോട് അന്തസായി പെരുമാറേണ്ടത് രാജ്യപുരോഗതിക്ക് അനിവാര്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്ത്രീകളുടെ ശക്തിയാണ് രാജ്യത്തെ മുന്നോട്ട് നയിക്കുന്നതെന്ന് നാം തിരിച്ചറിയണമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

Previous articleമുകേഷ് അംബാനിയേയും കുടുംബത്തേയും കൊല്ലുമെന്ന് ഭീഷണി
Next articleഇന്‍ട്രാ നേസല്‍ വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം അവസാനിച്ചു