Home News കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; ആനന്ദ് ശര്‍മ്മ പാര്‍ട്ടി വിടുന്നു, ഉടന്‍ ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്

കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; ആനന്ദ് ശര്‍മ്മ പാര്‍ട്ടി വിടുന്നു, ഉടന്‍ ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്

222
0

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ പാര്‍ട്ടി വിടുകയാണെന്ന് സൂചന. ആനന്ദ് ശര്‍മ ഉടന്‍ ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുമായി ആനന്ദ് ശര്‍മ ഉടന്‍ കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.

എന്നാലിത് അഭ്യൂഹം മാത്രമാണെന്നാണ് ആനന്ദ് ശര്‍മ്മയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. രാജ്യസഭ സീറ്റ്, ഗാന്ധി കുടുംബം വിശ്വസ്തര്‍ക്ക് വീതം വച്ചുവെന്ന ആക്ഷേപം ശക്തമാകവേ ഇതില്‍ പ്രതിഷേധിച്ച് ആനന്ദ് ശര്‍മ്മ കടുത്ത നിലപാട് എടുത്തേക്കുമെന്നാണ് സൂചന. രാജ്യസഭ സീറ്റ് കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു ആനന്ദ് ശര്‍മ്മ. കപില്‍ സിബലും ആനന്ദ് ശര്‍മയും തമ്മില്‍ ചര്‍ച്ചകള്‍ നടന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പരാജയമുണ്ടായ ശേഷം ട്രഷറി ബഞ്ചുകളെ നിയന്ത്രിക്കാന്‍ കോണ്‍ഗ്രസിനെ ഏറ്റവുമധികം സഹായിച്ച മുഖങ്ങളിലൊന്നാണ് ആനന്ദ് ശര്‍മയുടേത്. കപില്‍ സിബല്‍ കോണ്‍ഗ്രസ് വിട്ടതിന് പിന്നാലെ ജി23 വിമത നേതാക്കളിലെ പ്രധാനിയായ ആനന്ദ് ശര്‍മ കൂടി രാജിവച്ചാല്‍ പാര്‍ട്ടിക്ക് അത് കടുത്ത തിരിച്ചടിയാകും.

Previous articleകള്ളപ്പണം വെളുപ്പിക്കല്‍ കേസ്; സത്യേന്ദ്ര ജെയിനെ ഇഡി കസ്റ്റഡിയില്‍ വിട്ടു
Next articleജീവിതപങ്കാളികളായ പെണ്‍കുട്ടികള്‍ക്ക് ഒരുമിച്ച് ജീവിക്കാം; അനുമതിയുമായി ഹൈക്കോടതി