Home News സിപിഐഎം വ്യാപകമായി കള്ളവോട്ട് ചെയ്യുന്നു, സാഹചര്യം ഒരുക്കിയത് മുഖ്യമന്ത്രി; വിമര്‍ശനവുമായി എ എന്‍ രാധാകൃഷ്ണന്‍

സിപിഐഎം വ്യാപകമായി കള്ളവോട്ട് ചെയ്യുന്നു, സാഹചര്യം ഒരുക്കിയത് മുഖ്യമന്ത്രി; വിമര്‍ശനവുമായി എ എന്‍ രാധാകൃഷ്ണന്‍

174
0

സിപിഐഎം വ്യാപകമായി കള്ളവോട്ട് ചെയ്യുന്നുവെന്ന് എന്‍ഡി എ സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന്‍.കള്ളവോട്ടിന് സാഹചര്യം ഒരുക്കിയത് മുഖ്യമന്ത്രിയാണെന്ന് എ എന്‍ രാധാകൃഷ്ണന്‍ വിമര്‍ശിച്ചു.

സിപിഐ എം കള്ളവോട്ട് ചെയ്താലും എന്‍ഡി എ വിജയിക്കും. കള്ളവോട്ടിന് സാഹചര്യം ഒരുക്കിയത് മുഖ്യമന്ത്രിയാണ്. തൃക്കാക്കരയില്‍ ലോക്കല്‍ കമ്മിറ്റി തലത്തില്‍ രഹസ്യയോഗം ചേര്‍ന്നത് ഇതിന് വേണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ഉമാ തോമസിനെ തോല്‍പ്പിക്കാന്‍ യുഡിഎഫില്‍ തന്നെ ശ്രമം നടന്നുവെന്നും അദ്ദേഹം ആരോപിച്ചു. കെ സുധാകരനും ബെന്നി ബെഹനാനും ഡൊമനിക്ക് പ്രസന്റേഷനും സഹകരിച്ചില്ലെന്നും എ എന്‍ രാധാകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. കള്ളവോട്ടിന് ശ്രമിച്ച പിറവം പാമ്പാക്കുട സ്വദേശി ആല്‍ബിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇയാള്‍ക്ക് എല്‍ഡിഎഫുമായി ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തി. പ്രിസൈഡിംഗ് ഓഫിസറുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഇയാള്‍ക്കെതിരെ തുടര്‍നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

 

Previous articleതൃക്കാക്കരയിലെ കളളവോട്ട്; ആല്‍ബിന് എല്‍ഡിഎഫുമായി ബന്ധമുണ്ടെന്ന് പൊലീസ്
Next articleതെരഞ്ഞെടുപ്പ് നടക്കുന്നോ എന്ന് നോക്കിയല്ലല്ലോ ഒരു ഇര തന്റെ ആശങ്ക പങ്ക് വയ്ക്കുന്നത്; നടി റിമ കല്ലിങ്കല്‍