Home News ‘തെരഞ്ഞെടുപ്പില്‍ മതത്തെ കൂട്ടുപിടിച്ച് വോട്ട് തേടല്‍’; ഉമാ തോമസിനെതിരെ തെരഞ്ഞെടുപ്പ് ഹര്‍ജി

‘തെരഞ്ഞെടുപ്പില്‍ മതത്തെ കൂട്ടുപിടിച്ച് വോട്ട് തേടല്‍’; ഉമാ തോമസിനെതിരെ തെരഞ്ഞെടുപ്പ് ഹര്‍ജി

98
0

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മതത്തെ കൂട്ടുപിടിച്ച് വോട്ട്‌തേടി എന്നാരോപിച്ച് ഉമാ തോമസിനെതിരെ തെരഞ്ഞെടുപ്പ് ഹര്‍ജി. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്ന ദിലീപാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

ഉമ തോമസ് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നോമിനേഷനൊപ്പം നല്‍കിയില്ലന്നും ഹര്‍ജിയില്‍ പറയുന്നു. തൃക്കാക്കരയില്‍ ഉമ തോമസിലൂടെ മിന്നും വിജയമായിരുന്നു യുഡിഎഫ് നേടിയത്. തൃക്കാക്കര ഉപതെരെഞ്ഞെടുപ്പ് കാലത്ത് ഏറ്റവും കൂടുതല്‍ വ്യക്തിഹത്യ നേരിട്ടത് താനാണെന്നായിരുന്നു ഉമ തോമസ് എംഎല്‍എ ദിവസങ്ങള്‍ക്ക് മുമ്പ് പറഞ്ഞത്. മുഖ്യമന്ത്രി പോലും വ്യക്തിഹത്യയിലൂടെ വേദനിപ്പിച്ചു. ഉപതെരെഞ്ഞെടുപ്പ് സൗഭാഗ്യമെന്ന് പറഞ്ഞത് ഏറെ വേദനയുണ്ടാക്കി എന്നും അവര്‍ പറഞ്ഞു.

ജോ ജോസഫിന് നേരെയുണ്ടായ വ്യക്തിഹത്യയില്‍ നിയമനടപടിയിലൂടെ കുറ്റക്കാരെ ശിക്ഷിക്കണം. ഉപതെരെഞ്ഞെടുപ്പില്‍ മന്ത്രിമാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചാല്‍ തന്നെ തൃക്കാക്കരയിലെ ഒട്ടുമിക്ക പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്നും ഉമ തോമസ് കൊച്ചിയില്‍ പറഞ്ഞിരുന്നു.

Previous articleആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണ വില കുതിച്ചുയരുന്നു
Next articleയുഎസില്‍ കറുത്ത വര്‍ഗക്കാരി സുപ്രീംകോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു; പുതുചരിത്രം