Home News അടുത്ത 40 വര്‍ഷം ബിജെപിയുടെ കാലഘട്ടം: അമിത് ഷാ

അടുത്ത 40 വര്‍ഷം ബിജെപിയുടെ കാലഘട്ടം: അമിത് ഷാ

148
0

അടുത്ത 40 വര്‍ഷം ബിജെപിയുടെ കാലഘട്ടം ആണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. ബിജെപി ഭരണത്തില്‍ ഇന്ത്യ ലോകത്തിനു മുമ്പില്‍ വിശ്വ ഗുരു ആകും എന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്ത് കലാപത്തിലെ സുപ്രീംകോടതി വിധി ചരിത്രമാണ്. മോദിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിവും രാഷ്ട്രീയ പ്രേരിതവും എന്ന് കോടതി കണ്ടെത്തിയരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷം ചിതറി പോയിരിക്കുന്ന അവസ്ഥയാണ്. കോണ്‍ഗ്രസിനുള്ളിലെ ജനാധിപത്യത്തിനായി അംഗങ്ങള്‍ പരസ്പരം പോരടിക്കുകയാണ്. ഭയം കൊണ്ടാണ് ഗാന്ധി കുടുബം കോണ്‍ഗ്രസ് പ്രസിഡന്റിനെ തെരഞ്ഞെടുക്കാത്തത്. കോണ്‍ഗ്രസിന് മോഡി ഫോബിയ ആണെന്നും അമിത് ഷാ കുറ്റപ്പെടുത്തി.

രാജ്യത്തിനായി എടുക്കുന്ന എല്ലാ തീരുമാനങ്ങളെയും കോണ്‍ഗ്രസ് എതിര്‍ത്തു കൊണ്ടേയിരിക്കുന്നു. സര്‍ജിക്കല്‍ സ്‌ട്രൈക്ക് , കശ്മീരിലെ 370, വാക്‌സിനേഷന്‍. രാമക്ഷേത്രം തുടങ്ങിയവയെല്ലാം കോണ്‍ഗ്രസ് എതിര്‍ത്തു. അനുച്ഛേദം 370 റദ്ദാക്കിയതോടെ ജമ്മുകശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി. മോദി പ്രധാനമന്ത്രി ആയപ്പോള്‍ ആഭ്യന്തര സുരക്ഷയും അതിര്‍ത്തിയിലെ സുരക്ഷയും ശക്തിപ്പെട്ടു എന്നും അദ്ദേഹം വ്യക്തമാക്കി.

 

Previous articleജൂലൈ മുതല്‍ ആദായ നികുതി നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുന്നു; അറിയാം
Next articleചെന്നൈയിലെ ശരവണ സ്റ്റോഴ്‌സിന്റെ 234 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി