മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഭാഗമായ ദേവേന്ദ്ര ഫഡ്‌നാവിസിന് ആശംസകളുമായി ആഭ്യന്തരമന്ത്രി അമിത് ഷാ. സര്‍ക്കാരില്‍ ചേരാനുള്ള ഫഡ്‌നാവിന്റെ തീരുമാനം മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയോടുള്ള സേവന സന്നദ്ധതയും വിധേയത്വവും വ്യക്തമാക്കുന്ന തീരുമാനമാണിതെന്നും അമിത് ഷാ പറഞ്ഞു.
മന്ത്രിസഭയുടെ ഭാഗമാകാനില്ലെന്നായിരുന്നു ഫഡ്‌നാവിസ് ആദ്യം പ്രതികരിച്ചത്. എന്നാല്‍ ജെ പി നദ്ദയുടെ അഭ്യര്‍ത്ഥന ഫഡ്‌നാവിസ് അഗീകരിക്കുകയായിരുന്നു. ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രിയാകുമെന്ന് ജെ പി നദ്ദയും അമിത് ഷായും സ്ഥിരീകരിച്ചു. ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രിയാവണമെന്ന് ജെ പി നദ്ദ ആവശ്യപ്പെട്ടിരുന്നു.
ഏറെ ട്വിസ്റ്റുകള്‍ക്കൊടുവിലാണ് വിമത ശിവസേന നേതാവ് ഏകനാഥ് ഷിന്‍ഡേ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. രാത്രി 7.30 ന് രാജ്ഭവന്‍ ദര്‍ബാര്‍ ഹാളില്‍ വെച്ചാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. ബാല്‍ താക്കറെയെയും ആനന്ദ്ഡിഗെയെയും സ്മരിച്ച് കൊണ്ടായിരുന്നു ഏകനാഥ് ഷിന്‍ഡേയുടെ സത്യപ്രതിജ്ഞ.