Home News നാഗാലാന്‍ഡ് വെടിവയ്പ്പ്; സൈന്യം വെടിയുതിര്‍ത്തത് സ്വയം പ്രതിരോധത്തിനെന്ന് അമിത് ഷാ

നാഗാലാന്‍ഡ് വെടിവയ്പ്പ്; സൈന്യം വെടിയുതിര്‍ത്തത് സ്വയം പ്രതിരോധത്തിനെന്ന് അമിത് ഷാ

284
0

നാഗാലാന്‍ഡ് വെടിവയ്പ് 13 ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സുരക്ഷസേനയെ ന്യായീകരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
സൈന്യം വെടിയുതിര്‍ത്തത് വാഹനങ്ങള്‍ക്ക് നേരെയാണെന്നും സ്വയം പ്രതിരോധത്തിന് വേണ്ടിയാണ് സുരക്ഷസേന വെടിവച്ചതെന്നുമാണ് ലോക്‌സഭയില്‍ ആഭ്യന്തരമന്ത്രി വിശദീകരണം നല്‍കിയത്.

നിരപരാധികള്‍ ആയ ഗ്രാമീണര്‍ കൊല്ലപ്പെട്ടതില്‍ സേനയ്ക്ക് ദുഃഖമുണ്ട്. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ സേന ശ്രദ്ധിക്കുമെന്നും അമിത് ഷാ ലോക്‌സഭയില്‍ പറഞ്ഞു. നാഗാലന്‍ഡ് സംഘര്‍ഷഭരിതമെങ്കിലും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും അമിത് ഷാ പറഞ്ഞു.

തിങ്കളാഴ്ച നാഗാലാന്‍ഡ് ഡിജിപി സംഭവ സ്ഥലം സന്ദര്‍ശിച്ചിരുന്നു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണം സംസ്ഥാന ക്രൈം ബ്യൂറോയ്ക്ക് കൈമാറുകയും ചെയ്തു.

Previous articleഒമിക്രോൺ ഭീതി: സെൻസെക്‌സ് 949 പോയിന്റ് ഇടിഞ്ഞു; നിഫ്റ്റി 16,950ൽ താഴെ അവസാനിച്ചു
Next articleപാർട്ടിയ്ക്ക് ഓഫീസ് തുറന്നു; ബിജെപിയുമായി സഖൃം ഉടനുണ്ടാകുമെന്ന് അമരീന്ദർ സിംഗ്