Home News ബിപിന്‍ റാവത്തിന്റെ അപകട മരണം; അനുശോചനം അറിയിച്ച് അമേരിക്ക

ബിപിന്‍ റാവത്തിന്റെ അപകട മരണം; അനുശോചനം അറിയിച്ച് അമേരിക്ക

287
0

സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ അപകട മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി അമേരിക്ക. ബിപിന്‍ റാവത്തിന്റെ വേര്‍പാടില്‍ ദുഖത്തില്‍ പങ്കുചേരുന്നുവെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ജെ ഓസ്റ്റിന്‍ പ്രതികരിച്ചു.

യുഎസ്-ഇന്ത്യ പ്രതിരോധ പങ്കാളിത്തത്തില്‍ മായാത്ത മുദ്ര പതിപ്പിച്ചയാളാണ് റാവത്ത് എന്നും പ്രതിരോധ സെക്രട്ടറി അനുസ്മരിച്ചു. വിഷയത്തില്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഇന്ന് പാര്‍ലമെന്റില്‍ പ്രസ്താവന നടത്തും.

 

ബിപിന്‍ റാവത്തിന്റെ ഭൗതിക ശരീരം ഇന്ന് പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലെത്തിക്കും. നാളെ ഡല്‍ഹി കന്റോണ്‍മെന്റിലാണ് സംസ്‌കാരം നടക്കുക. നാളെ രാവിലെ 11 മണി മുതല്‍ 2 മണിവരെ സ്വവസതിയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. ബിപിന്‍ റാവത്തിന്റെ മരണത്തില്‍ ഉത്തരാഖണ്ഡില്‍ മൂന്ന് ദിവസത്തെ ദുഖാചരണം നടത്തും.

Previous articleജൂനിയര്‍ വാറണ്ട് ഓഫീസര്‍ എ പ്രദീപിന്റെ മൃതദേഹം ഇന്ന് ഡല്‍ഹിയിലെത്തിക്കും
Next articleകുനൂർ ഹെലികോപ്റ്റര്‍ അപകടം; ബ്ലാക്ക് ബോക്‌സ് കണ്ടെത്തി