Home News പാർട്ടിയ്ക്ക് ഓഫീസ് തുറന്നു; ബിജെപിയുമായി സഖൃം ഉടനുണ്ടാകുമെന്ന് അമരീന്ദർ സിംഗ്

പാർട്ടിയ്ക്ക് ഓഫീസ് തുറന്നു; ബിജെപിയുമായി സഖൃം ഉടനുണ്ടാകുമെന്ന് അമരീന്ദർ സിംഗ്

66
0
Punjab, June 29 (ANI): Punjab Chief Minister Captain Amarinder Singh speaks over COVID19 issue, in Chandigarh on Monday. (ANI Photo)

കോൺഗ്രസിൽ നിന്ന് പോയി ഒരു മാസത്തിന് ശേഷം ചണ്ഡിഗഢിൽ പുതിയ പാർട്ടി ഓഫീസ് തുറന്ന് പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ്. വരുന്ന പഞ്ചാബ് തെരഞ്ഞെടുപ്പിൽ ബിജെപിയുമായി ചേർന്ന് തന്റെ പാർട്ടിയായ പഞ്ചാബ് ലോക് കോൺഗ്രസ് മത്സരിക്കുമെന്നും, സഖ്യം ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

എന്നാൽ സീറ്റ് വിഭജനത്തെ കുറിച്ചുളള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അദ്ദേഹം മറുപടി പറയാൻ തയ്യാറായില്ല.

പഞ്ചാബ് ലോക് കോൺഗ്രസും,സുഖ്ദേവ് ദിൻഡ്സയുടെ പാർട്ടിയും,ബിജെപിയും തമ്മിൽ കൃത്യമായ സീറ്റ് വിഭജനം ഉണ്ടാകും. എന്നാൽ എത്രയെന്ന് ഇപ്പോൾ വെളിപ്പെടുത്താൻ സാധിക്കില്ലെന്നും അമരീന്ദർ സിംഗ് വ്യക്തമാക്കി.

മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുമെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നുണ്ടോയെന്ന ചോദ്യത്തിന്, എല്ലാ സഖ്യകക്ഷികളും ഒറ്റക്കെട്ടായി മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തെരഞ്ഞെടുക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.

Previous articleനാഗാലാന്‍ഡ് വെടിവയ്പ്പ്; സൈന്യം വെടിയുതിര്‍ത്തത് സ്വയം പ്രതിരോധത്തിനെന്ന് അമിത് ഷാ
Next articleകേരളത്തില്‍ ഇന്ന് 3,277 പേര്‍ക്ക് കോവിഡ്; രോഗമുക്തി 5,833