Home News സ്പാനിഷ് സ്ട്രൈക്കർ ആൽവാരോ വാസ്കസ് ബ്ലാസ്റ്റേഴ്സ് വിട്ടു; താരത്തിന് നന്ദി അറിയിച്ചു ക്ലബ്

സ്പാനിഷ് സ്ട്രൈക്കർ ആൽവാരോ വാസ്കസ് ബ്ലാസ്റ്റേഴ്സ് വിട്ടു; താരത്തിന് നന്ദി അറിയിച്ചു ക്ലബ്

120
0

കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഫൈനൽ പ്രവേശനത്തിൽ നിർണായക പങ്കുവഹിച്ച സ്പാനിഷ് സ്ട്രൈക്കർ ആൽവാരോ വാസ്കസ് ടീ൦ വിട്ടെന്ന സ്ഥിരീകരണവുമായി ക്ലബ്. ഇക്കാര്യത്തിൽ നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും ഇപ്പോഴാണ് ക്ലബിൻ്റെ ഔദ്യോഗിക പ്രഖ്യാപനം എത്തുന്നത്. വാസ്കസ് ക്ലബ് വിടുന്ന കാര്യം സ്ഥിരീകരിച്ച ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ സമൂഹമാധ്യമങ്ങളിലൂടെ താരത്തിനു നന്ദി അറിയിച്ചു. ഐഎസ്എൽ ക്ലബായ എഫ്സി ഗോവയിലേക്കാണ് താരം പോവുക എന്നാണ് വിവരം.

കഴിഞ്ഞ സീസണിലാണ് വാസ്കസ് ബ്ലാസ്റ്റേഴ്സുമായി കരാറൊപ്പിട്ടത്. സീസണിൽ 8 ഗോളും 2 അസിസ്റ്റും താരം നേടിയിരുന്നു. സീസൺ അവസാനിച്ചപ്പോൾ വാസ്കസ് ക്ലബ് വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾ ഉയർന്നു. ചൈനയിലെയും ഇന്ത്യയിലെയും ക്ലബുകൾ താരത്തെ നോട്ടമിട്ടിട്ടുണ്ട് എന്നായിരുന്നു റിപ്പോർട്ടുകൾ. ഇത് ശരിവച്ചുകൊണ്ടാണ് താരം ഗോവയിലേക്ക് ചേക്കേറിയത്.

Previous articleരണ്ട് വർഷമായി എന്തെങ്കിലും പഠന വിടവ് ഉണ്ടായിട്ടുണ്ടെങ്കിൽ മറികടക്കണം; മികച്ച അദ്ധ്യയനത്തിന് എല്ലാ സാഹചര്യവും ഒരുക്കിയിട്ടുണ്ട്: മന്ത്രി വി. ശിവൻകുട്ടി
Next articleഫ്രഞ്ച് ഓപ്പൺ; കളിമൺ കോർട്ടിൽ ജോകോവിച്ചിനെ തകർത്ത് നദാൽ സെമിയിൽ