Home News ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന് ജാമ്യം നിഷേധിച്ചു; 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡി

ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന് ജാമ്യം നിഷേധിച്ചു; 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡി

164
0

ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന് ഡല്‍ഹി പട്യാല കോടതി ജാമ്യം നിഷേധിച്ചു. 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ സുബൈറിനെ വിട്ടു. 1983 ലെ കിസി സേ ന കഹാ എന്ന ഹിന്ദി ചിത്രത്തിലെ ഒരു ദൃശ്യം പങ്കുവെച്ച് നടത്തിയ ട്വീറ്റിലാണ് മാധ്യമപ്രവര്‍ത്തകന്‍ മുഹമ്മദ് സുബൈറിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

മതവികാരം വ്രണപ്പെടുത്തല്‍, വിദ്വേഷം വളര്‍ത്തല്‍ തുടങ്ങിയ വകുപ്പുകള്‍ സുബൈറിനെതിരെ ചുമത്തിയിട്ടുണ്ട്. ഹനുമാന്‍ ഭക്ത് എന്ന വ്യക്തിവിവരങ്ങള്‍ ഇല്ലാത്ത ട്വിറ്റര്‍ ഐഡി ഇക്കാര്യം ചൂണ്ടിക്കാട്ടി ദില്ലി പൊലീസിനെ ടാഗ് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നടപടിയുണ്ടായത്.

സുബൈറിനെതിരെ ഡല്‍ഹി പൊലീസ് പുതിയ കുറ്റങ്ങള്‍ ചുമത്തിയിരുന്നു. ക്രിമിനല്‍ ഗൂഢാലോചന, തെളിവു നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയതെന്ന് സുബൈറിനെ പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കവെ ഡല്‍ഹി പൊലീസ് അറിയിച്ചു. ക്രിമിനല്‍ ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ എഫ്ഐ.ആറില്‍ ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ ആക്ടിന്റെ 35ാം വകുപ്പിനൊപ്പമാണ് ചേര്‍ത്തത്.

2020 ല്‍ കോടതി സംരക്ഷണം ലഭിച്ച ഒരു കേസില്‍ ചോദ്യം ചെയ്യാനായി വിളിപ്പിച്ച ശേഷം ഈ കേസില്‍ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നുവെന്ന് ആള്‍ട്ട് ന്യൂസ് സഹസ്ഥാപകനായ പ്രതീക് സിന്‍ഹ അറിയിച്ചു.

Previous articleനുപൂര്‍ ശര്‍മ്മയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്; നടപടി സുപ്രീംകോടതി വിമര്‍ശനത്തിന് പിന്നാലെ
Next articleഞാനൊരു വൃത്തികേടും കാട്ടിയിട്ടില്ല, ഇത് കള്ളക്കേസാണ്, പരാതിക്കാരി വൈരാഗ്യം തീര്‍ക്കുകയാണെന്ന് പി സി ജോര്‍ജ്ജ്