Home News മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 138 അടിയായി; പെരിയാറില്‍ അതീവ ജാഗ്രത

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 138 അടിയായി; പെരിയാറില്‍ അതീവ ജാഗ്രത

73
0
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 138.05 അടിയായി ഉയര്‍ന്നു. പത്ത് സ്പില്‍ വേ ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടും ജലനിരപ്പ് ഉയരുന്നു. വൃഷ്ടിപ്രദേശങ്ങളില്‍ പെയ്ത മഴയേ തുടര്‍ന്ന് ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമാണ്. 10 ഷട്ടറുകളും തുറന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ല
ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നാല്‍ കൂടുതല്‍ ഷട്ടറുകള്‍ ഉയര്‍ത്തി അധിക ജലം പെരിയാറിലേക്ക് ഒഴുക്കും. പെരിയാര്‍ തീരത്ത് അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നിലവില്‍ വാണിങ്ങ് ലെവലിലും താഴെയാണ് പെരിയാറില്‍ ജലനിരപ്പ്
ആലുവ, പെരിയാര്‍ തീരത്തെ ജലനിരപ്പ് പരിശോധിച്ച ശേഷം മാത്രമേ ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കുവെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇടുക്കി അണക്കെട്ടില്‍ റെഡ് അലേര്‍ട്ട് പരിധിയിലേക്ക് ജലനിരപ്പ് ഉയരുകയാണ്.
അതേസമയം ഡാമുകളുടെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതോടെ ചാലക്കുടി പുഴയിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങി. നിലവില്‍ പുഴയിലെ ജലനിരപ്പ് മുന്നറിയിപ്പ് ലെവലിനും താഴെ 6.90 മീറ്ററിലെത്തി. പെരിങ്ങല്‍ക്കുത്ത് ഡാമില്‍ നിന്നും തുറന്നു വിടുന്ന വെള്ളത്തിന്റെ അളവു കുറഞ്ഞിട്ടുണ്ട്.
Previous articleഅതിതീവ്ര മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് 
Next articleനടിയെ ആക്രമിച്ച കേസ്;  വിചാരണ ഇന്ന് മുതല്‍ എറണാകുളം സെഷന്‍സ് കോടതിയില്‍