Home News യുവനടിയെ പീഡിപ്പിച്ച കേസ്; വിജയ് ബാബുവിനെ മറൈന്‍ ഡ്രൈവിലെ ഫ്ളാറ്റിലെത്തിച്ച് തെളിവെടുത്തു

യുവനടിയെ പീഡിപ്പിച്ച കേസ്; വിജയ് ബാബുവിനെ മറൈന്‍ ഡ്രൈവിലെ ഫ്ളാറ്റിലെത്തിച്ച് തെളിവെടുത്തു

130
0

കൊച്ചി: പുതുമുഖനടിയെ ബലാത്സംഗംചെയ്ത കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെ മറൈന്‍ ഡ്രൈവിലെ ഫ്ളാറ്റിലെത്തിച്ച് തെളിവെടുത്തു. കൊച്ചി സൗത്ത് പോലീസ് വെള്ളിയാഴ്ച വൈകീട്ടോടെയാണ് പ്രതിയെ ഫ്ളാറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. കടവന്ത്രയിലെ ഫ്ളാറ്റിലെത്തിച്ചും നേരത്ത തെളിവെടുത്തിരുന്നു.

ഈ ഫ്ളാറ്റില്‍വെച്ചും വിജയ് ബാബു തന്നെ പീഡിപ്പിച്ചതായി നടി പരാതിയില്‍ പറഞ്ഞിരുന്നു. ഏപ്രില്‍ 22നാണ് നടി വിജയ് ബാബുവിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. മാര്‍ച്ച് 16 ന് ഡി ഹോംസ് സ്യൂട്ട്‌സ് അപ്പാര്‍ട്ട്‌മെന്റില്‍ വച്ചും മാര്‍ച്ച് 22 ന് ഒലിവ് ഡൗണ്‍ ടൗണ്‍ ഹോട്ടലില്‍ വച്ചും പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.

ഇതിനുപിന്നാലെ ഫേസ്ബുക്ക് ലൈവിലെത്തിയ വിജയ് ബാബു, നടിയുടെ പേര് വെളിപ്പെടുത്തിയിരുന്നു. പരാതിക്കാരിക്ക് പലപ്പോഴായി പണം നല്‍കിയിട്ടുണ്ടെന്നും സിനിമയില്‍ കൂടുതല്‍ അവസരം വേണമെന്ന ആവശ്യം താന്‍ നിരസിച്ചതോടെയാണ് ബലാത്സംഗ പരാതിയുമായി രംഗത്തെത്തിയതെന്നുമാണ് വിജയ് ബാബു ലൈവില്‍ അന്ന് ആരോപിക്കുകയും ചെയ്തു.

പീഡനം നടന്ന ദിവസം ഫ്ളാറ്റുകളില്‍ വിജയ് ബാബു എത്തിയിരുന്നുവെന്ന് വ്യക്തമാക്കുന്ന സാക്ഷി മൊഴികള്‍, സിസിടിവി ദൃശ്യങ്ങള്‍, ടവര്‍ ലൊക്കേഷന്‍ എന്നിവ അടക്കമുള്ള വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചുവരുകയാണ്.

 

Previous articleയുക്രൈന്‍ പ്രതിസന്ധി ചര്‍ച്ചകളിലൂടെ പരിഹരിക്കണം; പുടിനുമായി ചര്‍ച്ച നടത്തി നരേന്ദ്രമോദി
Next articleനടിയെ ആക്രമിച്ച കേസ്; വിചാരണ കോടതിവിധിയില്‍ ഹൈക്കോടതി ഇടപെടണമെന്ന് അതിജീവിത