Home News നടിയെ ആക്രമിച്ച കേസ്; ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ജഡ്ജി പിന്മാറി

നടിയെ ആക്രമിച്ച കേസ്; ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ജഡ്ജി പിന്മാറി

57
0

നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്നാവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്മാറി. ജഡ്ജിയെ മാറ്റണമെന്ന ഹര്‍ജി കേള്‍ക്കുന്നതില്‍ നിന്നും ജസറ്റിസ് കൗസര്‍ എടപ്പഗത്ത് പിന്മാറണമെന്ന് അതിജീവിത ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സ്വമേധയാ ഉള്ള പിന്മാറ്റം.

കേസ് പ്രന്‍സിപ്പല്‍ കോടതിയിലേക്ക് മാറ്റിയത് നിയമ വിരുദ്ധമാണെന്ന് കാണിച്ചായിരുന്നു അതിജീവിതയുടെ ഹര്‍ജി. ഹര്‍ജിയില്‍ ദീലീപ് ഉള്‍പ്പെടെയുള്ളവര്‍ക്കും സര്‍ക്കാരിനും നോട്ടീസ് നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

Previous articleകസവു മുണ്ടും ഷർട്ടുമണിഞ്ഞ അംബേദ്കർ; ഉണ്ണി ആറിന്റെ പുസ്തകത്തിന്റെ കവർചിത്രം വൈറലാവുന്നു
Next articleസ്‌കൂളുകള്‍ക്ക് സെപ്തംബര്‍ 2 മുതല്‍ ഓണാവധി; ശനിയാഴ്ച പ്രവൃത്തി ദിവസം