Home News ദൃശ്യങ്ങള്‍ ചോര്‍ന്നത് തന്റെ ജീവിതത്തെ പ്രതികൂലമായി ബാധിക്കും, അന്വേഷണം വേണം; ഭയമുണ്ടെന്ന് അതിജീവത കോടതിയില്‍

ദൃശ്യങ്ങള്‍ ചോര്‍ന്നത് തന്റെ ജീവിതത്തെ പ്രതികൂലമായി ബാധിക്കും, അന്വേഷണം വേണം; ഭയമുണ്ടെന്ന് അതിജീവത കോടതിയില്‍

177
0

നടിയെ ആക്രമിച്ച കേസില്‍ തുടന്വേഷണത്തില്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് അതിജീവത ഹൈക്കോടതിയില്‍. മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ചോര്‍ന്നത് അന്വേഷിക്കണമെന്ന് അതിജീവിത കോടതിയില്‍ പറഞ്ഞു.

ദൃശ്യങ്ങള്‍ ചോര്‍ന്നത് തന്റെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുെമന്നും സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം വേണമെന്നും അതിജീവിത കോടതിയില്‍. അനേഷണ സംഘത്തിന് കൂടുതല്‍ സമയം നല്‍കണമെന്നും അതിജീവിത വ്യക്തമാക്കി

ഡിജിറ്റല്‍ രേഖകള്‍ പരിശോധിക്കാന്‍കൂടുതല്‍ സമയം വേണമെന്നും കേസില്‍ 70 ശതമാനം അന്വേഷണം മാത്രമാണ് പൂര്‍ത്തിയായതെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. അന്വേഷണം എങ്ങനെ മുന്നോട്ട് കൊണ്ട് പോകണമെന്നത് അന്വേഷണ ഉദ്യോഗസ്ഥരുടെ വിവേചന അധികാരമാണെന്ന് ഡിജിപിയും ഹൈക്കോടതിയില്‍ പറഞ്ഞു.
ജുഡീഷ്യറിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചില്ലെന്നും ദിലീപിന്റെ വാദം കളവെന്നും സര്‍ക്കാര്‍ അറിയിച്ചു.

 

Previous articleഅബ്ദുല്‍ ലത്തീഫ് ലീഗ്കാരന്‍ തന്നെ, ലീഗുകാര്‍ കണ്ണടച്ചാല്‍ എല്ലാവര്‍ക്കും ഇരുട്ടാവില്ല; സിപിഎം ജില്ലാ സെക്രട്ടറി
Next articleസൗരവ് ഗാംഗുലി രാഷ്ട്രീയത്തിലേക്ക്? ബിസിസിഐ അധ്യക്ഷ സ്ഥാനം രാജിവെച്ചേക്കും