കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചയിലേക്ക് മാറ്റി. അതുവരെ അറസ്റ്റിനുള്ള വിലക്ക് തുടരും. പ്രോസിക്യൂഷന് കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനാലാണ് ഹര്‍ജി മാറ്റുന്നത്. ഹര്‍ജി ഇന്ന് പരിഗണിക്കുമെന്ന് കഴിഞ്ഞ വെള്ളിയാഴ്ച തീരുമാനിച്ചതായിരുന്നു.
ദിലീപിന്റേത് അടക്കം ആറ് പ്രതികളുടെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി പരിഗണിക്കുന്നത് വെള്ളിയാഴ്ച്ചത്തേക്ക് മാറ്റിയത്.
പ്രതികളെ വെള്ളിയാഴ്ച വരെ അറസ്റ്റ് ചെയ്യാന്‍ സാധിക്കില്ല. അതേസമയം, ചോദ്യം ചെയ്യലിനൊ, പരിശോധനകള്‍ക്കോ, റെയ്ഡിനോ ഒരു തരത്തിലുള്ള വിലക്കും കോടതി ഏര്‍പ്പെടുത്തിയിട്ടില്ല.
കസ്റ്റഡിയില്‍ എടുക്കുന്നതിനും ചോദ്യം ചെയ്യുന്നതിനും തടസങ്ങളില്ല. അറസ്റ്റ് ചെയ്യുന്നതിനുള്ള തടസം മാത്രമാണ് നിലവിലുള്ളത്. അത് പ്രോസിക്യൂഷന് തന്നെ കോടതിയെ അറിയിച്ചതാണ്. സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ദിലീപ് അടക്കം ആറ് പേര്‍ക്കെതിരെയാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്.