Home News നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഇന്ന് വാദം

നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഇന്ന് വാദം

159
0

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം തേടിക്കൊണ്ട് സർക്കാർ നൽകിയ ഹർജിയിൽ ഇന്ന് വാദം. കേസന്വേഷണം പൂർത്തിയാക്കാൻ മൂന്ന് മാസം സമയം കൂടി അധികമായി വേണമെന്നാണ് വാദം. അതേസമയം അന്വേഷണം പൂർത്തിയാക്കി വിചാരണക്കോടതിയിൽ റിപ്പോർട്ട് നൽകാൻ ഹൈക്കോടതി അനുവദിച്ചിരുന്ന സമയം 30 ന് അവസാനിച്ചിരുന്നു. എന്നാൽ ഫോണുകളിൽനിന്നും മറ്റും ലഭിച്ച വിവരങ്ങളുടെ പരിശോധന ഇതുവരെയും പൂർത്തിയായിട്ടില്ല. അതോടൊപ്പം ശേഖരിച്ച തെളിവുകളിൽ കൂടുതൽ അന്വേഷണം നടക്കേണ്ടതുണ്ട്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സർക്കാർ കോടതിയെ സമീപിച്ചത്.

ക്വട്ടേഷൻ നൽകിയ പ്രകാരം നടിയെ തട്ടക്കൊണ്ട് പോയി പീഡിപ്പിച്ച കേസിലെ തൊണ്ടിമുതലായ വീഡിയോ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. അത് ദിലീപിന്റെ സഹോദരൻ അനൂപിന്റെ ഫോണിൽ നിന്ന് ലഭിച്ച ഡിജിറ്റൽ തെളിവുമായി ഒത്തുനോക്കാനാണ് സമയം ചോദിച്ചത്. പീഡന ദൃശ്യങ്ങൾ നേരിൽ കണ്ട് അതിലെ സംഭാഷണങ്ങളും സൂക്ഷ്മമായ വിശദാംശങ്ങളും എഴുതിയെടുത്തതു പോലുള്ള 4 പേജുകളാണ് അനൂപിന്റെ ഫോൺ പരിശോധിച്ചതിൽ നിന്നും കണ്ടെത്തിയത്. ഇതായിരിക്കും ഒത്ത് നോക്കുക.

അതേസമയം വിചാരണക്കോടതിയെ സ്വാധീനിക്കാൻ പ്രതിഭാഗം ശ്രമം നടത്തിയെന്ന് ധ്വനിപ്പിക്കുന്ന സംഭാഷണം അടങ്ങിയ ശബ്ദരേഖയും പ്രോസിക്യൂഷൻ കോടതിയിൽ സർപ്പിച്ചിട്ടുണ്ട്. എന്നാൽ പ്രതിഭാഗത്തിന്റെ നീക്കങ്ങളെ തുടർന്നു വിചാരണക്കോടതി സ്വാധീനിക്കപ്പെട്ടുവെന്നു വിശ്വസിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ വിശദീകരിക്കുന്നുണ്ട്. ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള ഹർജിയിൽ പ്രോസിക്യൂഷൻ വാദം ഇന്നലെ പൂർത്തിയായിരുന്നു.

Previous articleവാണിജ്യ പാചക വാതക സിലിണ്ടറിന്‍റെ വില കുറഞ്ഞു; കുറഞ്ഞത് 134 രൂപ
Next articleശ്രീലങ്കയ്ക്ക് ഇന്ത്യയുടെ കൈതാങ്ങ്; ഇന്ധന പ്രതിസന്ധി പരിഹരിക്കാൻ 40,000 മെട്രിക് ടണ്‍ ഡീസല്‍ കൂടി അയച്ചു