നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നല്‍കിയ പെന്‍ഡ്രൈവിന്റെ ഫൊറന്‍സിക് പരിശോധനാ ഫലം കോടതിയില്‍ ഹാജരാക്കി. ബാലചന്ദ്രകുമാര്‍ റെക്കോര്‍ഡ് ചെയ്ത സംഭാഷണത്തിന്റെ യഥാര്‍ഥ തീയതി കണ്ടെത്താനായില്ലെന്ന് പ്രോസിക്യൂഷന്‍.
ബാലചന്ദ്രകുമാര്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്ത തീയതികള്‍ പ്രധാനമാണെന്ന് പറഞ്ഞ വിചാരണ കോടതി ശരത്തിന്റെ പ്രതിയാക്കിയെങ്കില്‍ എന്തുകൊണ്ട് സായ് ശങ്കറിനെ പ്രതിയാക്കുന്നില്ലെന്നും ചോദിച്ചു. പ്രതി പലരെയും ഉപയോഗിച്ച് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് പ്രോസിക്യൂഷന്‍ ആവര്‍ത്തിച്ചു. അഭിഭാഷകര്‍ മുംബൈയില്‍ പോയപ്പോള്‍ ദുരുദ്ദേശത്തോടെ ഫോണിലെ ഡേറ്റ ഡിലീറ്റ് ചെയ്തു.
പഴയ ഫയലുകള്‍ നീക്കം ചെയ്യുന്നതിനായി തുടര്‍ച്ചയായി വീഡിയോസ് അയയുകയും ഡിലീറ്റ് ചെയ്യുകയും ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസുമായി ആലോചിച്ചുണ്ടാക്കിയതാണ് ബാലചന്ദ്രകുമാറിന്റെ മൊഴിയെന്ന് പ്രതിഭാഗം വാദിച്ചു. നടി ആക്രമിച്ച കേസിലെ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജി തുടര്‍ വാദത്തിനായി പതിനെട്ടിലേക്ക് മാറ്റി.