Home News ബാലത്സംഗക്കേസ്: നടൻ വിജയ് ബാബുവിനെ ഇന്നും ചോദ്യം ചെയ്യും

ബാലത്സംഗക്കേസ്: നടൻ വിജയ് ബാബുവിനെ ഇന്നും ചോദ്യം ചെയ്യും

195
0
Vijay Babu. Photo: actor_vijaybabu/Instagram

ബാലത്സംഗക്കേസിൽ പ്രതിയായ നടൻ വിജയ് ബാബുവിനെ തുടർച്ചയായ മൂന്നാം ദിവസവും പോലീസ് ചോദ്യം ചെയ്യും. എറണാകുളം സൗത്ത് പോലീസ് സ്‌റ്റേഷനിൽ വെച്ചാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും വിജയ് ബാബുവിനെ പോലീസ് ചോദ്യം ചെയ്തിരുന്നു. 20 മണിക്കൂറോളം ആണ് വിജയ് ബാബുവിനെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. യുവനടിയുടെ പരാതിയിലെ ആരോപണങ്ങൾ വിജയ് ബാബു കഴിഞ്ഞ ദിവസവും ചോദ്യം ചെയ്യലിൽ നിഷേധിച്ചു.

അന്വേഷണവുമായി വിജയ് ബാബു സഹകരിക്കണമെന്നും പരാതിക്കാരിയുമായി സംസാരിക്കാനോ ആശയവിനിമയം നടത്താനോ പാടില്ലെന്നുമുള്ള ഉപാധികളോടെയാണ് നിലവിൽ വിജയ് ബാബുവിന് ഇടക്കാല ജാമ്യം അനുവദിച്ചിട്ടുള്ളത്. സാമൂഹിക മാദ്ധ്യമങ്ങളിലുൾപ്പെടെ ഒരു മാദ്ധ്യമങ്ങളിലും പ്രതികരിക്കരുതെന്നും നിർദേശമുണ്ട്. നിലവിൽ ചൊവ്വാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിർദേശം ഉള്ളതിനാൽ ചോദ്യം ചെയ്യൽ നീളാനാണ് സാധ്യത.

യുവനടിയുടെ പീഡന പരാതിക്ക് പിന്നാലെ ഒളിവിൽ പോയ നടൻ വിജയ് ബാബു, ബുധനാഴ്ചയാണ് കൊച്ചിയിൽ തിരിച്ചു എത്തിയത്.

Previous articleഅമേരിക്കയിൽ ആയുധങ്ങൾ നിരോധിക്കണമെന്ന്‌ ജോ ബൈഡൻ
Next articleലീഡ് പതിനായിരം കടന്ന് ഉമയുടെ തേരോട്ടം; തൃക്കാക്കരയിൽ നിലം തൊടാനാവാതെ എൽഡിഎഫ്