സിനിമ ചിത്രീകരണത്തിനിടെ നടന്‍ നാസറിന് പരിക്ക്. സ്പാര്‍ക്ക് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് അപകടം. തെലങ്കാന പൊലീസ് അക്കാദമിയില്‍ ഷൂട്ടിംഗ് നടക്കുന്നതിനിടെ പടവുകളില്‍ നിന്നും നാസര്‍ കാല്‍ തെന്നി വീഴുകയായിരുന്നു.
മുഖമടിച്ചാണ് വീണത്. വീഴ്ചയില്‍ കണ്ണിന് പരിക്കേല്‍ക്കുകയും രക്തസ്രാവമുണ്ടാവുകയും ചെയ്തു. സായാജി ഷിന്‍ഡെ,സുഹാസിനി, മെഹ്‌റീന്‍ പിര്‍സാദ എന്നിവരാണ് നടനൊപ്പം രംഗത്തുണ്ടായിരുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു ശേഷം ശസ്ത്രക്രിയക്ക് വിധേയനായി എന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ സംഭവത്തെക്കുറിച്ച് സിനിമയുടെ അണിയറപ്രവര്‍ത്തകരുടെ ഭാഗത്തു നിന്നും ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. നാസറിന്റെ പരിക്ക് ഗുരുതരമല്ലെന്നും ഇപ്പോള്‍ വിശ്രമത്തിലാണെന്നും ഭാര്യ കമീല അറിയിച്ചു.