Home News പ്രമുഖ നാടക- സീരിയല്‍ നടനും നിര്‍മാതാവുമായ ഡി ഫിലിപ്പ് അന്തരിച്ചു

പ്രമുഖ നാടക- സീരിയല്‍ നടനും നിര്‍മാതാവുമായ ഡി ഫിലിപ്പ് അന്തരിച്ചു

178
0

പ്രമുഖ നാടക- സീരിയല്‍ നടനും ചലച്ചിത്ര നിര്‍മാതാവുമായ ഡി ഫിലിപ്പ് അന്തരിച്ചു. 79 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്തെ വസിതിയിലായിരുന്നു അന്ത്യം. കൊല്ലം കാളിദാസ കലാകേന്ദ്രം, കെപിഎസി നാടക സമിതികളിലെ മുഖ്യ നടനായിരുന്നു ഡി ഫിലിപ്പ്.

1981ല്‍ കോലങ്ങള്‍ എന്ന കെ ജി ജോര്‍ജ് ചിത്രം നിര്‍മിച്ചു. കഥാവശേഷന്‍, കോട്ടയം കുഞ്ഞച്ചന്‍ മുതലായ ചിത്രങ്ങളിലും അദ്ദേഹം ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

 

Previous articleമുഖ്യമന്ത്രി ഒരു പൊതുശല്യമായി മാറുകയാണെന്ന് രമേശ് ചെന്നിത്തല
Next articleക്രൂഡ് ഓയില്‍ വിലയില്‍ റെക്കോര്‍ഡ് വര്‍ധന