Home News പരേതരുടെ നിക്ഷേപം കാണാനില്ല; സഹകരണ ബാങ്കിനെതിരെ പരാതി

പരേതരുടെ നിക്ഷേപം കാണാനില്ല; സഹകരണ ബാങ്കിനെതിരെ പരാതി

78
0

സഹകരണ ബാങ്ക് സെക്രട്ടറിക്കെതിരെ പരാതി. പത്തനംതിട്ട പുല്ലാട് ബാങ്ക് സെക്രട്ടറിക്കെതിരെയാണ് പരാതി. കഴിഞ്ഞ ഒന്‍പതിന് സഹകരണ സംഘത്തിന്റെ പണമിടപാട് രജിസ്റ്റര്‍ പരിശോധിച്ചപ്പോഴാണ് മരിച്ചു പോയവരുടെ അക്കൗണ്ടില്‍ നിന്നും അടുത്ത ദിവസങ്ങളില്‍ പണം പിന്‍വലിച്ചതായി കണ്ടെത്തിയത്.

ഓവനലില്‍ പരേതനായ തോമസ് ഈപ്പന്റെ നിക്ഷേപത്തില്‍ നിന്ന് 2000 രുപയും കുന്നപ്പുഴ പരേതനായ സി എ യോഹന്നാന്റെ നിക്ഷേപത്തില്‍ നിന്ന് 2000 രൂപയും പിന്‍വലിച്ചതായാണ് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്.

അന്വേഷണത്തില്‍ പണം പിന്‍വലിച്ച ദിവസങ്ങളില്‍ സെക്രട്ടറി ആന്‍സി കുരുവിളക്കായിരുന്നു ചുമതല ഉണ്ടായിരുന്നതെന്നും ഡേ ബുക്കിലും ക്യാഷ് ബുക്കിലും സെക്രട്ടറിയാണ്
ഒപ്പിട്ടിരിക്കുന്നതെന്നും കണ്ടെത്തി. ഇതിനാല്‍ പണം പിന്‍വലിച്ചതിന്റെ ഉത്തരവാദിത്തം സെക്രട്ടറിക്കാണെന്ന് കണ്ടെത്തി.

 

Previous articleഗവര്‍ണറുടെത് സമനിലവിട്ട പെരുമാറ്റം: എ.എ റഹീം
Next articleഡോക്ടറെ തല്ലി മുഖ്യമന്ത്രിയുടെ മകള്‍