ഇന്നോവ കാര്‍ 11 ഇരുചക്ര വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ചു. ആര്യനാട് ബാങ്കിന് സമീപം വഴി യാത്രക്കാരന്റെ കാലിലൂടെ വണ്ടി കയറിയിറങ്ങി.
മദ്യലഹരിയിലാണ് അപകടം നടന്നത് എന്നാണ് ലഭിക്കുന്ന വിവരം. ബാങ്കിന് മുന്നില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങളാണ് ഇടിച്ച് തെറിപ്പിച്ചത്.
കാറില്‍ നിന്ന് മദ്യക്കുപ്പികള്‍ കണ്ടെത്തിയിട്ടുണ്ട്. കാറിലുണ്ടായവരെ കസ്റ്റഡിയിലെടുത്ത് പോലീസ് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുകയാണ്. കാറിലുണ്ടായിരുന്നവര്‍ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.