കോഴിക്കോട് പുറക്കാട്ടിരിയില്‍ വാഹനാപകടത്തില്‍ മൂന്ന് പേര് മരിച്ചു. കര്‍ണ്ണാടകയില്‍ നിന്നുള്ള ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചബസും ലോറിയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
ഇന്ന് പുലര്‍ച്ചെ 5.30ഓടെയാണ് അപകടം ഉണ്ടായത്. സംഭവ സ്ഥലത്തുവച്ച് തന്നെ മൂന്ന് പേര് മരിച്ചു.
കര്‍ണ്ണാടക ഹസന് സ്വദേശികളായ ശിവണ്ണ, നാഗരാജ എന്നിവരും ട്രാവലര്‍ ഡ്രൈവറായ എറണാകുളം സ്വദേശിയുമാണ് മരിച്ചത്. അപകടത്തില്‍ ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. മൂന്ന് പേരുടെ നില ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശബരിമല തീര്‍ത്ഥാടനം കഴിഞ്ഞ് നാട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം.
പരിക്കേറ്റവരെ നാട്ടുകാരും പൊലീസും ചേര്‍ന്ന് ബസ് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. പരുക്കേറ്റവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. ബസ് ഡ്രൈവര്‍ ഉറങ്ങിപ്പോയതാവാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.